ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് ദൃക്സാക്ഷികളായ കുരുന്നുകളുടെ കാര്യത്തില്‍ പ്രത്യേക കരുതലുമായി യൂണിസെഫ്

വത്തിക്കാന്‍ സിറ്റി: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് ദൃക്സാക്ഷികളായ കുരുന്നുകളുടെ ശാരീരിക, മാനസിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ യൂണിസെഫ് രംഗത്ത്. ശ്രീലങ്കയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 45 കുട്ടികളാണുള്ളത്. സ്വദേശികളായ 40 കുട്ടികളും വിദേശീയരായ അഞ്ച് കുട്ടികളും.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള അനേകര്‍ക്കുനേരെ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിലുള്ള ദുഖം രേഖപ്പെടുത്തി യുണിസെഫിന്റെ ഇറ്റാലിയന്‍ വക്താവ് അന്ത്രെയാ യാക്കോമിനിയാണ് പ്രസ്താവന ഇറക്കിയത്. ഭീകരമായ ഈ ആക്രമണത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ വേര്‍പിട്ടുപോയവര്‍ക്കും പരുക്കേറ്റവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പല കുട്ടികളും മാതാപിതാക്കളില്‍ ഒരാളോ രണ്ടുപേരുമോ നഷ്ടമായവരും ഈ ഭീകര സംഭവത്തിന് ദൃക്സാക്ഷികളായവരുമാണ്.

ശ്രീലങ്കന്‍ ഭരണാധികാരികളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പലസ്ഥലങ്ങളിലും അത്യാവശ്യ മരുന്നുകള്‍ എത്തിക്കാനും മാതാപിതാക്കളെ നഷ്ടപ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാനും സഹായങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ, അവരുടെ മാനസിക സൗഖ്യത്തിന് ആവശ്യമായ നടപടികള്‍ യൂണിസെഫ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരുകുട്ടിയും ഇതുപോലെ ഹൃദയഭേദകമായ ഒരു അനുഭത്തിലൂടെ കടന്നുപോകരുത്. രക്ഷിതാവിനും ഇത്തരം സാഹചര്യങ്ങളില്‍ മക്കളെ നഷ്ടമാകതെന്നും അദ്ദേഹം പറഞ്ഞു. 25 കുട്ടികള്‍ മാരകമായ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: