ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ മെയ് ദിന അനുസ്മരണം

ഡബ്ലിന്‍: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മെയ്ദിന അനുസ്മരണം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ക്രാന്തി തയ്യാറെടുക്കുന്നു. ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണം മെയ് 19 ഞായറാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ചാണ്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്താന്‍ തൊഴിലാളിവര്‍ഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പുതുക്കലാണ് മെയ് ദിനാഘോഷം. രാജ്യാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കാനാകാത്ത വര്‍ഗബോധത്തിന്റെ ആവിഷ്‌കാരം കൂടിയാണ് ഓരോ മെയ് ദിനാഘോഷവും.

2017 മെയ് മാസം പ്രവര്‍ത്തനമാരംഭിച്ച ക്രാന്തി നാളിതുവരെ അയര്‍ലണ്ടിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധങ്ങളായ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാരന്മാരുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: