മതസ്വാതന്ത്ര്യം നിഷേധിക്കുന്നു: തുറന്നുപറഞ്ഞ് നേപ്പാളിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍

നേപ്പാള്‍: നേപ്പാളിലെ മതസ്വാതന്ത്രം പ്രതിസന്ധിയിലാണെന്ന് തുറന്ന്പറഞ്ഞ് വിശ്വാസികള്‍ രംഗത്തെത്തി. മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞദിവസങ്ങളില്‍ അഞ്ച്പേരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യം പരസ്യപ്പെടുത്തികൊണ്ട് വിശ്വാസികള്‍ രംഗത്തുവന്നത്. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും ഓരോരുത്തരുടെയും മൗലികാവകാശമാണ്. ഈ അവകാശത്തിന് വിലകല്‍പ്പിക്കാത്ത നടപടിയാണ് ഇപ്പോള്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മതപരിവര്‍ത്തന വിരുദ്ധ നിലപാടുകളില്‍ മാറ്റം വരുത്തണമെന്നും ഈ വിഷയത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള പരിഗണനകള്‍ ഉണ്ടാകണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ വിശ്വാസങ്ങളുടെ പേരില്‍ ആരും പീഡിപ്പിക്കപ്പെടരുതെന്ന് അന്താരാഷ്ട്ര വിശ്വാസ സംരക്ഷ സംഘടനയയായ എഡിഎഫ് ഇന്‍ര്‍നാഷണല്‍ കൗണ്‍സിലിലെ അംഗം തെഹ്മിന അറോറ ചൂണ്ടിക്കാട്ടി. ഈ അറസ്റ്റ് നേപ്പാളിലെ കത്തോലിക്കരെ പ്രകോപിപ്പിക്കുന്നതിനാണ്. എന്നാല്‍ അന്താരാഷ്ട്ര നിയമപ്രകാരം അവരുടെ ആവശ്യങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചുനില്‍ക്കുന്നതിനുള്ള അവകാശമവര്‍ക്കുണ്ട്. അത് തടസ്സപ്പെടുത്താനോ ചോദ്യം ചെയ്യാനോ ആര്‍ക്കും കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നേപ്പാളില്‍ സംഘടിപ്പിച്ച കാത്തലിക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് അഞ്ച് ക്രിസ്ത്യാനികളെ പൊലിസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ കത്തോലിക്കരാകാന്‍ നിര്‍ബന്ധിതരാക്കി എന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. നിലവില്‍ നേപ്പാളില്‍ മതപരിവര്‍ത്തനം നിയമപരമായി നിരോധിച്ചിരിക്കുകയാണ്. മറ്റ് മതങ്ങളിലേയ്ക്ക് ചേരുകയോ ചേരാന്‍ പ്രേരിപ്പിക്കുന്നതോ ആയി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ഇത്തരം കര്‍ശനമായ നിയമങ്ങളില്‍ അയവുവരുത്തണമെന്നാതാണ് കത്തോലിക്കരുടെ പ്രധാന ആവശ്യം.

Share this news

Leave a Reply

%d bloggers like this: