ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ പൊന്നോമനകള്‍ക്ക് കണ്ണീരിന്‍ കുതിര്‍ന്ന വിട ചൊല്ലി ആന്‌ഡേഴ്‌സും ആനിയും

ഡെന്‍മാര്‍ക്ക് : ഡെന്മാര്‍ക്കിലെ ബിസിനെസ്സ് ടൈക്കൂണ്‍ ആന്‍ഡേര്‍സ് ഹോള്‍ക്ക് പോവേഴ്സണും ഭാര്യ ആനിയും ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തങ്ങളുട മൂന്ന് കുട്ടികള്‍ക്കും അവസാനമായി വിട നല്‍കി. ഡെന്മാര്‍ക്കിലെ അര്‍ഹസ് കത്രീഡലില്‍ വെച്ച് നടന്ന ശവസംസ്‌കാരത്തില്‍ ഡെന്‍മാര്‍ക്ക് രാജകുടുംബാംഗങ്ങളും,പ്രധാനമത്രി ലാര്‍സ് ലോക്ക് റാസ് മാസ്സനും പങ്കെടുത്തു.

വളരെ വികാരാധീനമായ നിമിഷത്തില്‍ ഭാര്യ ആനി പോവേസോണിനോട് ചേര്‍ന്ന് നിന്ന് മൂന്ന് മക്കളുടെയും പൂക്കള്‍കൊണ്ടും,ബലൂണുകള്‍ കൊണ്ടും അലങ്കരിച്ച ശവമഞ്ചങ്ങള്‍ കണ്ണിമ വെട്ടാതെ നോക്കികൊണ്ടിരിക്കുന്ന കാഴ്ച ചടങ്ങിനെത്തിയ ഏവരെയും കണ്ണീരിലാഴ്ത്തി. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ആന്‌ഡേഴ്‌സും കുടുംബവും.

കൊളോമ്പോയിലെ ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ വെച്ചാണ് ആന്‍ഡേഴ്സണ്‍ന്റെ നാല് മക്കളില്‍ മൂന്ന് പേരും കൊല്ലപ്പെട്ടത്. മക്കളായ ആല്‍മ, ആഗ്നസ്, ആല്‍ഫ്രഡ് എന്നിവരാണ് കൊല്ലപ്പെട്ടത് . മക്കളില്‍ ആസ്ട്രിഡ് മാത്രമാണ് രക്ഷപെട്ടത് . ഒരിക്കലും നികത്താനാകാത്ത തീരാദുഖമാണ് തന്‍ നേരിടുന്നതെന്നും ആന്‍ഡേര്‍സ് പ്രതികരിച്ചു.

ഈസ്റ്റര്‍ന്റെ തലേ ദിവസം ഹോട്ടലിലെ സിമ്മിങ് പൂളില്‍ വെച്ച് മകള്‍ ആല്‍മ മറ്റു മൂന്ന് പേരുടെയും ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതായിരുന്നു അവരുടെ അവസാനത്തെ കൂടിച്ചേരല്‍ കണ്ണീരോടെ ആന്‍ഡേര്‍സ് പറഞ്ഞു.

ഡെന്മാര്‍ക്കിലും സ്‌കോട്‌ലന്‍ഡിലുമായി പടര്‍ന്നു കിടക്കുന്നതാണ് ആന്‍ഡേഴ്‌സിന്റെയും ആനിയുടെയും കുടുംബം. ബിസിനെസ്സ് രംഗത്ത് കോടിശ്വരനായ ആന്‍ഡേഴ്‌സിന്റെ അസോസ്.കോം എന്ന ഇന്റര്‍നെറ്റ് വസ്ത്രവ്യാപാരത്തിന്റെ ഏറ്റവും കൂടിയ ഷെയര്‍ ഹോള്‍ഡര്‍ കൂടിയാണ് ഇദ്ദേഹം. രക്ഷിതാക്കളില്‍ നിന്നും പാരമ്പര്യമായി കിട്ടിയ ബിസിനെസ്സ് വിപുലപ്പെടുത്തി കൊണ്ടാണ് ആന്‍ഡേര്‍സ് ഡെന്മാര്‍ക്കിലെ അതി സമ്പന്നനായി മാറിയത്.

Share this news

Leave a Reply

%d bloggers like this: