പൊള്ളാച്ചിയില്‍ ലഹരിമരുന്ന് പാര്‍ട്ടി; 90 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 150 പേര്‍ പോലീസ് പിടിയില്‍; ശക്തിമാന്‍ എന്ന പേരില്‍ 13 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് വിദ്യാര്‍ഥികല്‍ പാര്‍ട്ടിയില്‍ ഒത്തുചേര്‍ന്നത്.

പൊള്ളാച്ചിയില്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 90 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 150 പേര്‍ പോലീസ് പിടിയിലായി. ആനമല സേതുമട അണ്ണാനഗറിലെ തെങ്ങിന്‍ തോട്ടത്തിലെ റിസോര്‍ട്ടിലായിരുന്നു ലഹരിമരുന്ന് പാര്‍ട്ടി. ശക്തിമാന്‍ എന്ന പേരില്‍ 13 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് വിദ്യാര്‍ഥികല്‍ പാര്‍ട്ടിയില്‍ ഒത്തുചേര്‍ന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ഥികളെ കൂടാതെ സ്വകാര്യ റിസോര്‍ട്ടിന്റെയും തോട്ടത്തിന്റെയും ഉടമ ഗണേശന്‍, ആറ് റിസോര്‍ട്ട് ജോലിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് നേതൃത്വം കൊടുത്ത ആളടക്കം 10 പേരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം റിസോര്‍ട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ട് എത്തിയ വിദ്യാര്‍ഥികള്‍ അര്‍ധരാത്രിയിലും ഉച്ചത്തില്‍ പാട്ടും നൃത്തവും തുടങ്ങി. മദ്യം, ഹെറോയിന്‍, കൊക്കൈയ്ന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. ആഘോഷത്തിനിടെ വാക് പോരും ബഹളവുമുണ്ടായി. തുടര്‍ന്ന് പരിസരവാസികള്‍ വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ കൂടുതല്‍ പേരും കോയമ്പത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ്. പാര്‍ട്ടി നടത്തിയ റിസോര്‍ട്ടിന് ലൈസന്‍സും എടുത്തിട്ടില്ലെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ വന്ന കാറുകളും ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നടത്തിപ്പുകാര്‍ ഒരാള്‍ക്ക് 1,200രൂപ വീതം വാങ്ങിയിരുന്നുവെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി സുജിത് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിവേകാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: