ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ തമ്പുരാന്‍ ആര്‍ച്ചി ഹാരിസണ്‍ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്‌സര്‍

ലണ്ടന്‍ : ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അഥിതി എത്തിയതിന്റെ സന്തോഷത്തിലാണ് രാജ കൊട്ടാരം. രാജകുമാരന്റെയും, മെഗന്‍ മെര്‍ക്കലിന്റെയും ആദ്യത്തെ ആണ്‍ കുഞ്ഞിന് ആര്‍ച്ചി ഹാരിസണ്‍ ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ തമ്പുരാന്റെ ജനനം.

രാജകുടുംബത്തിലെ മറ്റ് കുട്ടികളെ പോലെ ആര്‍ച്ചിക്ക് ഔദ്യോഗിക പേരില്ല. പ്രിന്‍സ് ആര്‍ച്ചി എന്ന പേരിനു പകരം മാസ്റ്റര്‍ ആര്‍ച്ചി എന്നാകും കുട്ടി അറിയപ്പെടുക. കുഞ്ഞിന്റെ പേര് സംബന്ധിച്ച് ബ്രിട്ടനില്‍ നടന്ന വാതുവെപ്പില്‍ ആര്‍ച്ചി എന്ന പേര് ആര്‍ക്കും കണ്ടുപിടിക്കാനുമായില്ല. കുട്ടിയുമൊത്തുള്ള ഹാരി- മെഗന്‍ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായി മാറി.

കുട്ടി ജനിച്ചതുമുതല്‍ ആര്‍ച്ചിയുടെ പേരിനെ ചൊല്ലി നിരവധി വാതുവെയ്പ്പുകളാണ് നടന്നു വന്നത്. വളരുമ്പോള്‍ കുട്ടി ആരാകുമെന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ആയിത്തീരും എന്ന് തുടങ്ങുന്ന രസകരമായ പ്രവചനങ്ങളും ഉണ്ടായിരുന്നു. കരുത്തന്‍ എന്നര്‍ത്ഥമുള്ള ആര്‍ച്ചി എന്ന പേരാണ് കുട്ടിയ്ക്ക് വേണ്ടി ഹരിയും- മെഗനും തിരഞ്ഞെടുത്തിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: