ഹോളോകോസ്റ്റിനെ ജൂതര്‍ പെരുപ്പിച്ചു കാട്ടിയെന്ന വാദമുയര്‍ത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരെ അല്‍ ജസീറ സസ്‌പെന്‍ഡ് ചെയ്തു

ഹോളോകോസ്റ്റിനെ ഇകഴ്ത്തുന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച രണ്ട് പത്രപ്രവര്‍ത്തകരെ അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് സസ്‌പെന്‍ഡ് ചെയ്തു. അല്‍ ജസീറയുടെ ഓണ്‍ലൈന്‍ അറബിക് പ്ലാറ്റ്‌ഫോമായ എ.ജെയിലൂടെയാണ് വിഡിയോ പങ്കുവെക്കപ്പെട്ടത്. തങ്ങളുടെ ‘എഡിറ്റോറിയല്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ’ പര്‍വര്‍ത്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എ.ജെ-യുടെ വെബ് പേജുകളില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഉള്ളടക്കം പെട്ടെന്നുതന്നെ ഡിലീറ്റ് ചെയ്തു. ‘കുറ്റകരമായ ഉള്ളടക്കടത്തെ തള്ളിപ്പറയുന്നുവെന്നും, അത്തരം ചെയ്തികള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കുകയില്ല എന്നും അല്‍ ജസീറയുടെ ഡിജിറ്റല്‍ ഡിവിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യാസര്‍ ബിഷര്‍ പറഞ്ഞു.

ഹോളോകോസ്റ്റിന്റെ വ്യാപ്തിയെ സയണിസ്റ്റ് പ്രസ്ഥാനം തെറ്റായി അവതരിപ്പിക്കുകയാണ് ചെയ്തത് എന്നാണ് വിഡിയോ ക്ലിപ്പ് അവകാശപ്പെടുന്നത്. കൃത്യമായി വിലയിരുത്താതെയാണ് വീഡിയോ നിര്‍മിച്ചു പ്രസിദ്ധീകരിച്ചതെന്ന് എ.ജെ മാനേജിംഗ് ഡയറക്ടര്‍ ദിമ ഖാത്വിബ് പറഞ്ഞു. എല്ലാ ഉള്ളടക്കവും ശരിയായ എഡിറ്റോറിയല്‍ ചാനലുകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണന്നും, എല്ലാ എഡിറ്റര്‍മാരും പത്രപ്രവര്‍ത്തകരും എഡിറ്റോറിയല്‍ മൂല്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: