യുഎസ് സാങ്കേതിക വിദ്യയില്‍ അത്യാധുനിക ബോംബുകള്‍ ഇനി സൗദി നിര്‍മ്മിക്കും; അനുമതി നല്‍കി ട്രംപ്…

അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ സൗദി ആറേബ്യക്ക് വില്‍ക്കാനുള്ള യുഎസ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പുയരുന്നതിനിടെ ആയുധരംഗത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിക്കാന്‍ ലക്ഷ്യമിട്ട് ട്രംപ്. യുഎസ് നിര്‍മിതമായ വിനാശകാരിയായ ബോംബുകള്‍ സൗദിയില്‍ നിര്‍മിക്കാനുള്ള ടെക്‌നോളജി കൈമാറ്റം ചെയ്യാനാണ് പുതിയ തീരുമാനം. ഇതോടെ ബോംബുകളുടെ തദ്ദേശീയമായ ഉത്പാദനത്തിന് കഴിയുമെന്നതാണ് പ്രത്യേകത. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് യെമനില്‍ ആരംഭിച്ച അഭ്യന്തര യുദ്ധത്തില്‍ സൗദി ഉപയോഗിച്ചിരുന്ന തരത്തിലുള്ള ബോംബുകളാണ് ഇപ്പോള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ ആയുധ നിര്‍മാണ ഭീമനായ റെയ്‌ത്തോണ്‍ കമ്പനിക്കാണ് സൗദിയിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ ബോംബുകളും മിസൈല്‍ ഭാഗങ്ങളും സൗദി അറേബ്യക്ക് അകത്ത് വ്യാപകമായി നിര്‍മ്മിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്. റെയ്‌ത്തോണ്‍ കമ്പനിക്ക് ആയുധ നിര്‍മാണത്തിനുള്ള അവസരം ഉള്‍പ്പെടെ ബില്ല്യണ്‍ കണക്കിന് ഡോളര്‍ വരുന്ന ഇടപാടിനാണ് യുഎസ് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് വക വയ്ക്കാതെയാണ് ട്രംപ് അനുമതി നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമായിരുന്നു എമര്‍ജന്‍സി ഡിക്ലറേഷന്‍ (അടിയന്തിര പ്രഖ്യാപനം) പ്രകാരം ട്രംപിന്റെ നടപടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുഎസ് തീര്‍ത്തും സ്വകാര്യമായി സൂക്ഷിക്കുന്ന സാങ്കേതിക വിദ്യകളാണ് നിലവില്‍ സൗദിക്ക് കൈമാറുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് ബോംബുകളുടെ സുപ്രധാന ഭാഗങ്ങളായ നിയന്ത്രണ സംവിധാനം, ഇലക്ട്രോണിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍, സര്‍ക്യൂട്ട് കാര്‍ഡുകള്‍, എന്നിവയാണ് കമ്പനി സൗദിയില്‍ നിര്‍മ്മിക്കുന്നത്.

അതേസമയം, വിനാശകാരിയായ അയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതി സൗദിക്ക് ലഭിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് റിപ്പോര്‍ട്. തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതോടെ യമനിലുള്‍പ്പെടെ ഇവ വലിയ തോതില്‍ ഉപയോഗിച്ചേക്കുമെന്നതാണ് ആശങ്കകള്‍ക്ക് അടിസ്ഥാനം. അതിനിടെ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസില്‍ നിന്നും സൗദി ഇതിനോടകം 1.8 മില്ല്യണ്‍ തുക വരുന്ന 27,000 മിസൈലുകള്‍ക്ക് വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

Share this news

Leave a Reply

%d bloggers like this: