ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാട് നടത്തിയാല്‍ പിടി വീഴും: വാങ്ങിയാലും വിറ്റാലും 10 വര്‍ഷം ജയില്‍…

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി ഇടപാട് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നിയമം വരുന്നു. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സി വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വിധത്തിലാണ് പുതിയ നിയമം വരുന്നത്. നേരിട്ടോ അല്ലാതെയോ ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തുന്നവര്‍ക്ക് ശിക്ഷ ബാധകമായിരിക്കും. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായും കണക്കാക്കും.

കഴിഞ്ഞവര്‍ഷമാണ് ക്രിപ്റ്റോ കറന്‍സി ഇടപാടിനക്കുറിച്ച് പഠിച്ച് നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് കരട് ബില്‍ തയാറാക്കുന്ന സമിതിയെ നയിക്കുന്നത്. സെബി അംഗങ്ങളും ഈ സമിതിയിലുണ്ട്. വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികളും പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: