എം.ടി.എം ഉപയോഗത്തിന് ബാങ്കുകൾ ഈടാക്കുന്ന ചാര്‍ജ് ഒഴിവാക്കിയേക്കും…

എ ടി എം മെഷിനുകള്‍ ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളെ കുറിച്ച് പഠിക്കുന്നതിന് റിസര്‍വ് ബാങ്ക് പ്രത്യേക സമിതിയെ നിയോഗിച്ചു. എ ടി എമ്മുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലും യൂസര്‍ ചാര്‍ജുകളില്‍ പരിഷ്‌കരണം വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യവും പരിഗണിച്ചാണ് സമിതിയെ നിയോഗിക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചത്.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. രണ്ടു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ റ്റെംസ് ഓഫ് റഫറന്‍സ് ഒരാഴ്ചക്കകം പുറത്തിറക്കും.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ ടി ജി എസ്, എന്‍ ഇ എഫ് ടി എന്നിവക്ക് റിസര്‍വ് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജുകള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നേട്ടം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടതുണ്ട്. എന്‍ ഇ എഫ് ടി വഴി രണ്ടു ലക്ഷം രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും.

Share this news

Leave a Reply

%d bloggers like this: