ഇ- സ്‌കൂട്ടറുകള്‍ക് നികുതിയും, ഇന്‍ഷുറന്‍സും ഏര്‍പെടുത്താന്‍ നീക്കം

ഡബ്ലിന്‍ : ഇ – സ്‌കൂട്ടറുകള്‍ക്ക് അയര്‍ലണ്ടില്‍ നികുതിയും, ഇന്‍ഷുറന്‍സും ഏര്‍പെടുത്തിയേക്കും. രാജ്യത്തു ഇ സ്‌കൂട്ടറുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു ടി.ഡി മാര്‍ രംഗത്തെത്തിയിരുന്നു. പ്രധാന നഗരങ്ങളില്‍ അമിത വേഗത്തില്‍ പാഞ്ഞെത്തുന്ന ഈ സ്‌കൂട്ടറുകള്‍ വാഹനങ്ങള്‍ക്കും , കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ആശങ്ക ഉയര്‍ത്തുകയാണ്. ഇതില്‍ വേഗത നിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ എടുത്തുമാറ്റി തിരക്കുള്ള നഗര പ്രദേശങ്ങളില്‍ പോലും ഇവ ചീറിപ്പാഞ്ഞു വരുന്നത് ഗതാഗതത്തിനു വെല്ലുവിളി ഉയര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഇ – സ്‌കൂട്ടറുകളെ നിയന്ത്രിക്കാന്‍ വ്യക്തമായ നിയമം ആവശ്യമാണെന്ന് യൂറോപ്പ്യന്‍ യൂണിയനും അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇ – സ്‌കൂട്ടറുകള്‍ക്ക് നികുതിയും, ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താനുള്ള നീക്കം നടന്നു വരുന്നതായാണ് സൂചന. തിരക്കേറിയ നഗരങ്ങളില്‍ ഇ – സ്‌കൂട്ടറുകള്‍ക് നിയന്ത്രങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവയെ നിയന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: