അയര്‍ലണ്ടില്‍ എച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ; കമ്മ്യൂണിറ്റി തലത്തില്‍ രോഗ നിര്‍ണ്ണയം നടത്താന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എയിഡ്‌സ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി രോഗലക്ഷണങ്ങളെ തുടര്‍ന്ന് രക്ത പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. എച്.ഐ.വി രോഗ ബാധ വര്‍ധിച്ചതോടെ കമ്മ്യൂണിറ്റി തലത്തില്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

കുടിയേറ്റ സമൂഹങ്ങള്‍ക്കും, അഭയാര്‍ഥികളായി എത്തിയവര്‍ക്കും എച്.ഐ .വി പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും. രോഗ നിര്‍ണ്ണയം നടത്താത്തതിനാലാണ് ഇത് കൂടുതല്‍ ആളുകളിലേക്ക് പടരാനുള്ള കാരണമെന്നു ആരോഗ്യവകുപ്പ് പറയുന്നു. രോഗ ലക്ഷങ്ങള്‍ ഉണ്ടായിട്ടും പരിശോധന നടത്താനുള്ള സൗകര്യം ഇല്ലാത്ത സാഹചര്യവും അയര്‍ലന്‍ഡില്‍ എയിഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയതായി മന്ത്രി ലിയോ വരേദ്കര്‍ പ്രതികരണം നടത്തി. അഭയാര്‍ത്ഥികള്‍ക്കിടയിലും, കുടിയേറ്റ വിഭാഗങ്ങള്‍ക്കിടയിലും എച് .ഐ .വി ബാധ കൂടുതലായി കണ്ടെത്തിയതോടെയാണ് ഈ വിഭാഗങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

പ്രാദേശിക തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ എച് .ഐ. വി രോഗ നിര്‍ണയത്തിന് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ നാലര ലക്ഷം യൂറോ ഉടന്‍ അനുവദിക്കും. 2018-2019 വര്‍ഷത്തില്‍ 3,000 ത്തില്‍ അതികം ആളുകള്‍ രാജ്യത്തു എയിഡ്‌സ് രോഗ പരിശോധന നടത്തി. ഇതില്‍ 500 ഓളം ആളുകള്‍ക്കു രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണം 100 ഇല്‍ താഴെ ആയിരുന്നപ്പോള്‍ നിലവില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടായി. നിലവിലെ സാഹചര്യത്തില്‍ എച്.ഐ.വി കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: