നഴ്‌സിംഗ് ഹോമുകളില്‍ പീഡനം : ഹിക്കയിക്ക് ലഭിച്ചത് 12 ഓളം പരാതികള്‍

ഡബ്ലിന്‍ : രാജ്യത്തെ നഴ്‌സിംഗ് ഹോമുകളില്‍ രോഗികള്‍ക്ക് നേരെ അതിക്രമം വര്‍ധിക്കുന്നതായി പരാതി. റെസിഡന്‍ഷ്യല്‍ കെയറിലുള്ള രോഗികള്‍ ശാരീരിക പീഡനത്തിന് വരെ വിധേയരാകുന്നുണ്ടെന്നു കാണിച്ചു വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റിക്ക് ലഭിച്ചിരിക്കുന്നത്. സാമ്പത്തികപരമായും രോഗികളെ ചുഷണം ചെയുന്ന ഹോമുകളുടെ കുറിച്ചും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നഴ്‌സിംഗ് ഹോമുമായി ബന്ധപെട്ടു ഈ ആരോഗ്യ നിരീക്ഷണ അതോറിറ്റിക്ക് 550 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം ലൈംഗിക ആരോപണം ഉന്നയിച്ചുള്ളതായിരുന്നു. എന്നാല്‍ ഈ വര്‍ഷം 12 ലൈംഗിക ആരോപണ പരാതികളാണ് ലഭിച്ചിരുന്നത്. നഴ്‌സിംഗ് ഹോമുകള്‍ അന്തേവാസികളില്‍ നിന്നും അനാവശ്യമായി ഫീ ഈടാക്കുന്നതാരോപിച്ച് അടുത്തിടെ ഉണ്ടായ പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നഴ്‌സിംഗ് ഹോമുകള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തിയിരുന്നു.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ഹിക്ക അന്വേഷണം നടത്തിയേക്കും. ജീവനക്കാര്‍ രോഗികളോട് പെരുമാറേണ്ട രീതിയും, പരിചരണവും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഇടക്കിടെ പുറത്തു വിടാറുണ്ടങ്കിലും, ഓരോ വര്‍ഷം കഴിയും തോറും പരാതികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: