മലയാളിയുടെ സാംസങ് എസ് 6 എഡ്ജ് പ്ലസ് പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്…

ദമാം: മലയാളിയുടെ സാംസങ് എസ് 6 എഡ്ജ് പ്ലസ് പൊട്ടിത്തെറിച്ചു. കിഴക്കന്‍ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സജീര്‍ എ.എസ്ന്റെ മൊബൈല്‍ ആണ് പൊട്ടിതെറിച്ചത്. അമിതമായി മൊബൈല്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അല്‍പ്പം അകലേക്ക് മാറ്റി വച്ചതിനാല്‍ വന്‍ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.

ജോലിക്ക് ശേഷം റൂമില്‍ വിശ്രമത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. നെറ്റ് ഓണ്‍ ആയതിനാല്‍ ആയിരിക്കും ചൂടാകാന്‍ സാധ്യതയെന്ന ധാരണയില്‍ ഉടന്‍ നെറ്റ് ഓഫ് ചെയ്തു. പക്ഷെ വീണ്ടും ചൂട് കൂടുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു സാധനം വാങ്ങാന്‍ കയറിയ കടയില്‍ തൊട്ടടുത്ത ടേബിളില്‍ വെച്ചു. അല്‍പ സമയത്തിനകം ഫോണ്‍ പുകയുകയും തീപിടിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ കടയില്‍ നിന്നും ഫോണ്‍ പുറത്തേക്ക് എറിയുകയായിരുന്നു.

സംഭവം എല്ലാം നേരിട്ട് അനുഭവപ്പെട്ടതിനാലാണ് ദുരന്തത്തില്‍ നിന്നും ഒഴിവായത്. ഉറങ്ങുന്ന സമയത്തോ കാറിന്റെ ഡാഷ് ബോര്‍ഡിലോ മറ്റൊ ആയിരുന്നേല്‍ ജീവന്‍ തന്നെ അപകടത്തില്‍ ആകുമായിരുന്നുവെന്ന് ഷജീര്‍ പറഞ്ഞു. ജുബൈല്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ ഭാരവാഹി കൂടിയാണ് ഷജീര്‍. അതിനൂതന മൊബൈല്‍ ആയ സാംസങ് എസ് സിക്സ് എഡ്ജ് വരെ സസൂക്ഷ്മം ശ്രദ്ധിക്കണമെന്നതാണ് സംഭവം ഉണര്‍ത്തുന്നത്.

Share this news

Leave a Reply

%d bloggers like this: