പ്രധാനമന്ത്രിപദത്തിനരികെ നില്‍ക്കുന്ന ബോറിസ് ജോണ്‍സണും, കാമുകിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് : പോലീസിനെ വിവരം അറിയിച്ച് അയല്‍ക്കാര്‍

ലണ്ടന്‍ : പ്രധാനമന്ത്രിപദത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന ടോറി നേതാവ് ബോറിസ് ജോണ്‍സന്റെ വീട്ടില്‍ ആഭ്യന്തര യുദ്ധം. ബോറിസും കാമുകി കാരി സിമന്‍ഡും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. കാംബെര്‍വെല്ലിലുള്ള ഇവരുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള വഴക്കും, പാത്രങ്ങളും മറ്റും എറിഞ്ഞു ഉടക്കുന്ന ശബ്ദവും പുറത്ത് വന്നതോടെ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

55 വയസ്സുള്ള ബോറിസ് വിവാഹമോചനത്തിന് ശേഷമാണ് കാമുകിയായ 31-കാരി കാരി സിമന്‍ഡിനോടൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങിയത്. നാളെ ഒരുപക്ഷെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ സാധ്യതയുള്ള ബോറിസിനോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാനാണ് കാമുകി വിളിച്ചുപറഞ്ഞിരുന്നത്. സംഭവങ്ങളുടെ റെക്കോര്‍ഡിങ്ങും പുറത്തായി. പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബോറിസിന്റെ സ്വകാര്യ ജീവിതം വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നും ആശങ്കയിലാണ് ബോറിസ്.

Share this news

Leave a Reply

%d bloggers like this: