പൊതു സേവന കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ പോലും പോലീസിന് കഴിയുന്നില്ല ; ജീവനക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ ; താലയില്‍ ഡെലിവറി സര്‍വീസ് നിര്‍ത്തിവെച്ച് ആന്‍ പോസ്റ്റ്

ഡബ്ലിന്‍ : സാമൂഹ്യ വിരുദ്ധ ശല്യം സഹിക്കവയ്യാതെ തെക്കന്‍ ഡബ്ലിനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ആന്‍ പോസ്റ്റ് . ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആണ് താലയിലേക്കുള്ള ഡെലിവറി നിര്‍ത്തിവെച്ചത്. സൗത്ത് ഡബ്ലിന്‍ ടി.ഡി സീന്‍ ക്രോവ് സംഭവത്തെത്തുടര്‍ന്ന് ആന്‍ പോസ്റ്റിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. പോസ്റ്റ് ഓഫീസില്‍ പലതവണയായി പൊതുമുതല്‍ നശിപ്പിച്ചു വന്ന സംഘങ്ങള്‍ ഇപ്പോള്‍ ജീവനക്കാര്‍ക്കു നേരെയും അക്രമം അഴിച്ചുവിടുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പോസ്റ്റല്‍ ജീവനക്കാരെ അപായപ്പെടുത്താനുള്ള ശ്രമങ്ങളും നടന്ന് വന്നിരുന്നു . പോലീസിന്റെ സഹായം തേടിയിട്ടും ഇതിനു കുറവ് വരാത്തതിനാല്‍ താലയിലേക്കുള്ള പോസ്റ്റല്‍ സേവങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് ആന്‍ പോസ്റ്റ് അറിയിക്കുകയായിരുന്നു. താലയിലുള്ളവര്‍ ആന്‍ പോസ്റ്റിന്റെ ഡബ്ലിന്‍ 24 ഡെലിവറി സര്‍വീസില്‍ നിന്നും മെയിലുകള്‍ കൈപറ്റണമെന്നും ആന്‍ പോസ്റ്റ് അറിയിച്ചു.

തെക്കന്‍ ഡബ്ലിനില്‍ ഫുഡ് ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നേരെ പലപ്പോഴായി ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഒറ്റപ്പെട്ട മേഖലകളില്‍ പിടിച്ചുപറി നടത്തുന്ന സംഘങ്ങള്‍ ഇപ്പോള്‍ പൊതു സേവനങ്ങള്‍ക്ക് നേരെയും വെല്ലുവിളി ഉയര്‍ത്തുകയാണ്. രാജ്യത്തെ ട്രെയിന്‍, ബസ് തുടങ്ങിയ ഗതാഗത മേഖലയിലും സാമൂഹ്യ വിരുദ്ധ ശല്യം പെരുകുകയാണ്.

ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഗാര്‍ഡ ഉറക്കത്തിലാണെന്നു ആക്ഷേപം ഉയരുകയാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ഊര്‍ജിതമായ പെട്രോളിംഗ് നടത്താത്തതും, ഇത്തരം സംഭവങ്ങളില്‍ തുടര്‍ അന്വേഷങ്ങള്‍ നടക്കാത്തതും കുറ്റവാളികള്‍ക്ക് പ്രോത്സാഹനം ആയി മാറുകയാണ്.

വിദദ്ധ പരിശീലനം നല്‍കി പൊലീസുകാരെ വാര്‍ത്തെടുക്കുമ്പോള്‍ അത്തരം ഒരു സേനയ്ക്ക് രാജ്യത്തിനകത്തും നടക്കുന്ന പിടിച്ചു പറിയും, അതിക്രമങ്ങളും തടയാന്‍ പോലും കഴിഞ്ഞില്ലെങ്കില്‍ ലോകം നേരിടുന്ന തീവ്രവാദം പോലുള്ള പ്രശ്‌നങ്ങളെ പോലീസ് എങ്ങനെ നേരിടും എന്നതും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

തെക്കന്‍ ഡബ്ലിനില്‍ ഇത് ആദ്യമായല്ല അക്രമണങ്ങള്‍ നടക്കുന്നത്. തെക്കന്‍ മേഖലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ഥിരമായി പോലീസ് സഹായം ലഭ്യമാകുന്ന നടപടികള്‍ പോലും അധികൃതര്‍ കൈക്കൊണ്ടില്ല എന്നത് ഇനിയും ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ വേണമെങ്കിലും നടക്കാം എന്ന സൂചനയാണ് നല്‍കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: