ബെല്‍ഫാസ്റ്റ് ആന്ററിം മരിയ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ഷൈമോള്‍ തോമസ് വാഹനാപകടത്തില്‍ മരണമടഞ്ഞു

ലണ്ടണ്‍ : ആന്‍ട്രിമില്‍ താമസിക്കുന്ന മലയാളി നേഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമില്‍ താമസിക്കുന്ന മലയാളി നഴ്‌സ് ബാലുമണി ക്രാങ്കില്‍ റോഡില്‍ ഉണ്ടായ അപകടത്തില്‍ പെട്ടാണ് മരിച്ചത്. കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോള്‍ തോമസാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ അപകടത്തില്‍ മരിച്ചത്. ഷൈമോള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന മെയ് മോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ബെല്‍ഫാസ്റ്റിലെ റോയല്‍ ബെല്‍ഫാസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മെയ് മോളുടെ മകന്റെ സുഹൃത്ത് പരിക്കേറ്റെങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബെല്‍ഫാസ്റ്റിലെ ആന്‍ട്രിം മരിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന നെല്‍സണ്‍ ജോണിന്റെ ഭാര്യയാണ് ഷൈമോള്‍. ഇവരുടെ സുഹൃത്തായ ബിജുവിന്റെയും മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിന്റെ സില്‍വര്‍ കാമ്പിന് കൊണ്ടു വിടാന്‍ പോയി തിരിച്ചു വരവേയാണ് അപകടം സംഭവിച്ചത്.

ഇവര്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന മറ്റൊരു കാര്‍ ഇവരുടെ കാറിനെ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഷൈമോളുടെ മരണം സംഭവിച്ചിരുന്നു. അപകടം നടന്നയുടനെ നോര്‍ത്തേണ്‍ അയര്‍ലന്റ് ആംബുലന്‍സ് സര്‍വ്വീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും ചാരിറ്റി ഹെലികോപ്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എങ്കിലും ഷൈമോളുടെ ജീവന്‍ രക്ഷിക്കുവാനായില്ല.

Share this news

Leave a Reply

%d bloggers like this: