മക്കള്‍ മാഹാത്മ്യം ; കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം : മകന്‍ ബിനീഷ് കോടിയേരിക്കെതിരെ മുംബൈ പോലീസ് പിടിമുറുക്കിയ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പദവി രാജിവെച്ചേക്കുമെന്ന് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. ഇത് രാജി അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുകയാണ്.

ബിനോയ് കോടിയേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നിരിക്കെ ആരോപണങ്ങള്‍ വ്യക്തിപരമായി നേരിടേണ്ടതാണ് എന്നും പാര്‍ട്ടി ഇടപെടില്ല എന്നും കേന്ദ്ര നേതൃത്വമടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷമടക്കം സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തിയതോടെ കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെച്ചേക്കും.

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ കോടതിയുടെ പരിഗണനയില്‍ ആണ്. ജാമ്യം ലഭിക്കുമോ എന്ന കാര്യം തിങ്കളാഴ്ചയേ അറിയാന്‍ കഴിയൂ. ബിനോയ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായി യുവതി കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്.

പരിശോധനാ ഫലം ലഭിച്ചതിന് ശേഷമാകും അന്വേഷണ സംഘം മറ്റ് നിയമനടപടികളിലേക്ക് കടക്കുക. ഇതിനിടയില്‍ കണ്ണൂരും, തിരുവനന്തപുരത്തും പോലീസ് നടത്തിയ തിരച്ചിലില്‍ ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല.

Share this news

Leave a Reply

%d bloggers like this: