ബേബി പെരേപ്പാടന് അനുമോദനം…

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ബേബി പെരേപ്പാടനെ മലയാളം സംഘടന അനുമോദിച്ചു. താല പ്ലാസ ഹോട്ടലില്‍, പ്രസിഡന്റ് മനോജ് മെഴുവേലിയുടെ അധ്യക്ഷതയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ബഹുമാന്യയായ മേയര്‍ വിക്കി കാസര്‍ലി മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ എംബസ്സിയിലെ കോണ്‍സുലര്‍ സോംനാഥ് ചാറ്റര്‍ജി മുഖ്യ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഡോ. ജസ്ബിര്‍ സിങ് പുരി, സിറാജ് സെയ്ദി, ലോഗന്‍ രാജു, ജഗന്‍ മുതുമല, സെന്തില്‍ രാമസ്വാമി, സജേഷ്, മനോജ് മാന്നാത്, എന്നിവര്‍ സംസാരിച്ചു. മലയാളം കമ്മിറ്റി അംഗം അജിത് കേശവന്‍ ബേബി പെരേപ്പാടന് പ്രത്യേകം രൂപകല്പന ചെയ്ത മെമന്റോ നല്‍കി ആദരിച്ചു. സെക്രട്ടറി അനീഷ് കെ ജോയി സ്വാഗതവും ട്രഷറര്‍ ജോജി എബ്രഹാം നന്ദിയും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: