my taxi പേര് മാറ്റി ; ഇനിമുതല്‍ Free Now

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഏറ്റവും വലിയ ടാക്‌സി ആപ്പ് ആയ മൈ ടാക്‌സി ഇനിമുതല്‍ അറിയപ്പെടുക ഫ്രീ നൗ എന്ന പേരില്‍. കമ്പനിയുടെ ഓണര്‍ഷിപ് ഡിംലെര്‍- ബി എം ഡബ്ല്യൂ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പേരുമാറ്റം. ഫ്രീ നൗ പുതിയൊരു ടാക്‌സി ഷെയറിങ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. മാച്ച് എന്നറിയപ്പെടുന്ന ഈ സേവനം ലീമെറിക്കിലും, ഡബ്ലിനിലും പ്രവര്‍ത്തനം തുടങ്ങി.

ഒരേ ദിശയിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് മാച്ച് എന്ന ടാക്‌സി ഷെയറിങ് സംവിധാനം ഉപയോഗിക്കാം. മാത്രമല്ല ടാക്‌സി ചാര്‍ജും ഷെയര്‍ ചെയ്യാം. ഡബ്ലിനില്‍ ഡോക്ലാന്റിലും, സാന്‍ഡിഫോര്‍ഡ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും ഈ സേവനം ലഭ്യമാണ്. വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളിലായി 100 നഗരങ്ങളില്‍ ഇനി മുതല്‍ മൈ ടാക്‌സി അറിയപ്പെടുക പുതിയ ബ്രാന്‍ഡ് നെയിം ആയ ഫ്രീ നൗ എന്നപേരില്‍ ആയിരിക്കും.

കഴിഞ്ഞ മാസങ്ങളില്‍ മൈ ടാക്‌സി യാത്ര റദ്ദാക്കുന്നവരില്‍ നിന്നും 5 യൂറോ പിഴ ഇടക്കിയിരുന്നു. ടാക്‌സി വെയ്റ്റിംഗ് സമയം കമ്പനി 3 മിനിറ്റ് ആയും കുറച്ചിരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇത്തരത്തിലുള്ള ടാക്‌സി റദ്ദാക്കല്‍ വര്‍ദ്ധിക്കുന്നതെന്നും കമ്പനി പറയുന്നു. പലപ്പോഴും ടാക്‌സി ഓര്‍ഡര്‍ ചെയ്ത് പകുതി ദൂരത്തില്‍ എത്തുംബോഴായിരിക്കും കസ്റ്റമേഴ്‌സ് ഇത് റദ്ദാക്കുന്നത്. ഇത് കമ്പനിക്ക് നഷ്ടം വരുത്തുന്ന തലത്തിലേക്ക് മാറിയപ്പോഴാണ് പിഴ ഈടാക്കാന്‍ നിര്‍ബന്ധകപെട്ടതെന്നു മൈ ടാക്‌സി വിശദീകരണം നല്‍കിയിരുന്നു. 2018 ല്‍ 16 മില്യണ്‍ യാത്രക്കാര്‍ മൈടാക്‌സി സര്‍വീസ് ഉപയോഗിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: