സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ…

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഭാവി ദലൈലാമ ഒരു സ്ത്രീയായിരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമായത്. ഭാവിയില്‍ ദലൈലാമ സ്ത്രീയാകുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും, പക്ഷേ, അവള്‍ സുന്ദരിയായിരിക്കണമെന്നുമാണ് ദലൈലാമ മറുപടി നല്‍കിയിരുന്നത്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

അദ്ദേഹം ഒരു തമാശ പറഞ്ഞതാണ്’ എന്നാണ് ദലൈലാമയുടെ ഓഫീസ് ക്ഷമ ചോദിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ദലൈലാമ സ്ത്രീവിരുദ്ധതയെ എതിര്‍ക്കുന്ന ആളാണെന്നും ലിംഗസമത്വത്തിന് വേണ്ടി എക്കാലവും നിലകൊണ്ടിട്ടുണ്ടെന്നും അതില്‍ പറയുന്നു. ‘ഭൌതിക സുഖങ്ങളും പുനര്‍ജന്മത്തെക്കുറിച്ചുള്ള സങ്കീര്‍ണ്ണവും കൂടുതല്‍ നിഗൂഢവുമായ ആശയങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യത്തെ കുറിച്ചും ടിബറ്റന്‍ ബുദ്ധമതത്തിന്റെ അത്മീയാചാര്യനായ ലാമക്ക് നല്ല ധാരണയുണ്ടെന്നാണ്’ പ്രസ്താവനയില്‍ എടുത്തു പറയുന്ന മറ്റൊരു കാര്യം.

എന്നാല്‍ രസകരമായ രീതിയില്‍ പരാമര്‍ശിക്കുന്ന പല വാക്കുകളും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ അതത് സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ അത് ഏതെങ്കിലും രീതിയില്‍ അത് തെറ്റായി തോന്നുന്നുവെങ്കില്‍ ഖേദിക്കുന്നു എന്നാണ് അവര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ട്രംപിനെ കുറിച്ചു പറഞ്ഞ പരാമര്‍ശത്തില്‍ ഒട്ടും ഖേദമില്ലെന്നും ലാമ വ്യക്തമാക്കി. യാതൊരുവിധ ധാര്‍മ്മിക മര്യാദകളും ഇല്ലാത്ത ആളാണ് ട്രംപ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Share this news

Leave a Reply

%d bloggers like this: