തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദത്തിന് പ്രധാന കാരണം യു.വി രശ്മികള്‍ ; വേനല്‍കാലത്ത് കൂടുതല്‍ നേരം വെയില്‍ കൊണ്ട് ജോലിയെടുക്കുന്നവര്‍ കരുതിയിരിക്കാന്‍ ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി മുന്നറിയിപ്പ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്‌കിന്‍ ക്യാന്‍സറിന്റെ പ്രധാനകാരണം സൂര്യനിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നതാണെന്ന് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി. വേനല്‍ കാലത്ത് നിര്‍മ്മാണജോലിയിലും, സമാനമായ മറ്റു ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

2016 മുതല്‍ സ്‌കിന്‍ ക്യാന്‍സര്‍ ബാധിച്ച് മരണപെടുന്നരുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഇതുമായി ബന്ധപെട്ടു നടത്തിയ പഠനത്തിലാണ് രോഗം വന്ന് മരിച്ചവരില്‍ വലിയൊരു ശതമാനവും നിര്‍മ്മാണ മേഖലയില്‍ ഉള്ളവരാണെന്ന് കണ്ടെത്തിയത്.

യൂറോപ്പില്‍ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുന്നറിയിപ്പ്. മെലാനിന്‍ അളവ് കുറഞ്ഞവര്‍ക്ക് പെട്ടന്ന് തന്നെ സൂര്യാഘാതം എല്കാനുള്ള സാധ്യതയും കൂടുതലായതിനാല്‍ അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

അയര്‍ലണ്ടില്‍ നടക്കുന്ന ക്യാന്‍സര്‍ മരണങ്ങളില്‍ ആഴ്ചയില്‍ ഒരു മരണം സ്‌കിന്‍ ക്യാന്‍സര്‍ ബാധിച്ചാണെന്നും പഠനങ്ങള്‍ പറയുന്നു. രാജ്യത്ത് താപനില വര്‍ധിച്ചാല്‍ നിര്‍മ്മാണമേഖലയിലും മറ്റും തൊഴിലെടുക്കുന്നരുടെ തൊഴില്‍ സമയങ്ങളില്‍ മാറ്റം വരുത്താന്‍ ക്യാന്‍സര്‍ സൊസൈറ്റി തൊഴില്‍ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: