വാട്ടര്‍ഫോര്‍ഡ് മോര്‍ച്ചറിയിക്ക് വര്‍ഷങ്ങളായി തകരാറുകള്‍ ഉണ്ടായിരുന്നെന്ന് ഡോക്ടര്‍മാര്‍; അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്ന് ആരോപണം

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയ്ക്ക് നേരെയുണ്ടായ ആരോപണം ശരിവെച്ച് ഈ ആശുപത്രിയില്‍ മുന്‍പ് ജോലിചെയ്തിരുന്ന സ്റ്റേറ്റ് ഡെപ്യൂട്ടി പാത്തോളജിസ്റ്റ് ഡോക്ടര്‍ മൈക്കിള്‍ കെര്‍ട്ടിസ്. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തിലെ തകരാര്‍ മൂലം ശവശരീരങ്ങള്‍ ട്രോളിയില്‍ അഴുകിയ നിലയില്‍ ആണെന്നും, ശരീര ദ്രവങ്ങള്‍ തറയില്‍ ഒലിച്ചിറങ്ങി ദുര്‍ഗന്ധം വമിക്കുന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്നിരുന്നു.ഇവിടെ ജോലി ചെയ്തിരുന്ന സമയത്തും ഇതേ സംഭവങ്ങള്‍ ആവര്‍ത്തിച്ചതിന് താന്‍ ദൃക്സാക്ഷി ആണെന്ന് ഡോക്ടര്‍ മൈക്കിള്‍ കെര്‍ട്ടിസ് പറയുന്നു.

ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആന്‍ഡ് ഇക്വാളിറ്റി യ്ക്ക് അയച്ച കത്തിലാണ് കെര്‍ട്ടിസ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ മോര്‍ച്ചറിയിലെ ദുരവസ്ഥ കാണിച്ച് എച്.എസ്.ഇ യ്ക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെ സംഭവം പുറത്താവുകയിരുന്നു. ശവശരീരങ്ങള്‍ അഴുകുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആശുപത്രി സന്ദര്‍ശകര്‍ക്കും, പൊതുജനങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നം തന്നെയാണെന്ന് ഡോക്ടര്‍ കര്‍ട്ടിസ് ചൂണ്ടികാട്ടുന്നു. പല തവണ പരാതിപ്പെട്ടിട്ടും എച്.എസ്.ഇ നടപടികള്‍ കൈക്കൊണ്ടില്ലെന്നും ശക്തമായ ആരോപണമാണ് ഉയരുന്നത്.

Share this news

Leave a Reply

%d bloggers like this: