ഹൃദയാഘാതവുമായി ബന്ധപെട്ട് അയര്‍ലണ്ടില്‍ മരണ സംഖ്യ ഏറ്റവും കൂടുതല്‍ ബാന്‍ട്രി ആശുപത്രിയില്‍

കോര്‍ക്ക് : കോര്‍ക്കിലെ ബാന്‍ട്രി ജനറല്‍ ആശുപത്രിയില്‍ എത്തുന്ന ഹൃദയാഘാത രോഗികളില്‍ മരണ സംഖ്യ വര്‍ദ്ധിക്കുന്നു. ദേശീയ ശരാശരി കണക്കനുസരിച്ച് അയര്‍ലണ്ടില്‍ 100ഇല്‍ 5 ഹൃദയാഘാത രോഗികള്‍ മരിക്കുമ്പോള്‍ ബാന്‍ട്രിയില്‍ 9 രോഗികളാണ് മരണത്തിനു കീഴടങ്ങുന്നത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കാണിത്.

ബാന്‍ട്രി ആശുപത്രി കഴിഞ്ഞാല്‍ ഹൃദയാഘാത മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗാള്‍വേയിലെ പോര്‍ട്ടികുള ആശുപത്രിയിലും, കെറി യൂനിവേഴ്‌സിറ്റി ആശുപത്രിയിലുമാണ്. ഹൃദയാഘാതവുമായി ആശുപത്രിയിലെത്തുന്ന രോഗികളില്‍ മരണ സംഖ്യ ഏറ്റവും കുറവ് നാവനിലെ അവര്‍ ലേഡി ഹോസ്പിറ്റലിലും, കില്‍കെന്നിയിലെ സെന്റ് ലൂക്‌സ് ആശുപത്രിയിലുമാണ്.

സ്‌ട്രോക്ക് സംഭവിച്ച് എത്തുന്ന രോഗികളില്‍ മരണ സംഖ്യ കൂടുതല്‍ കില്‍കെന്നി ആശുപത്രിയിലാണ്. ദേശീയ ശരാശരി അനുസരിച്ച് 100 പേരില്‍ 13 പേര്‍ രാജ്യത്ത് സ്‌ട്രോക്ക് സംഭവിച്ച് മരണപെടുന്നുണ്ട്. എന്നാല്‍ കില്‍കെന്നി ഹോസ്പിറ്റലില്‍ മാത്രം 26 രോഗികള്‍ മരണപെടുന്നുണ്ട്. ഈ മരണ നിരക്ക് ഏറ്റവും കുറഞ്ഞ ആശുപത്രികള്‍ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഡബ്ലിന്‍, കോര്‍ക്ക് മേഴ്സി ഹോസ്പിറ്റല്‍ എന്നിവയാണ്.

Share this news

Leave a Reply

%d bloggers like this: