വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ഫാദര്‍ ഡൊമിനിക് വാളന്മനാല്‍


ഡബ്ലിന്‍: ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സീറോ മലബാര്‍ സഭ വൈദികന്‍ ഫാദര്‍ ഡൊമിനിക് വാളന്മനാല്‍ മാപ്പ് പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഇതുമായി ബന്ധപെട്ടു താന്‍ നേരെത്തെ നടത്തിയിട്ടുള്ള പരാമര്‍ശത്തില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു ഫാദര്‍ വാളന്മനാല്‍ പറഞ്ഞത്.

മാതാപിതാക്കളുടെ ദുശീലമാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ ഉണ്ടാകാന്‍ കാരണമെന്നു പറഞ്ഞ ഈ വൈദികനെതിരെ വിശ്വാസികളില്‍ തന്നെ വലിയൊരു വിഭാഗം രംഗത്തെത്തിയിരുന്നു. അയര്‍ലണ്ടില്‍ ഈ തവണ ഫാദര്‍ വാളന്മനാല്‍ നേതൃത്വം നല്‍കേണ്ടിയിരുന്ന പരിപടിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡബ്ലിന്‍ ആര്‍ച് ബിഷപ്പായിരുന്നു ഉത്തരവിറക്കിയത്.

ഫാദറിന്റെ വിവാദ പ്രസംഗത്തില്‍ ശാസ്ത്രിയത ചോദ്യം ചെയ്തുകൊണ്ട് ഡോക്ടര്‍മാരും രംഗത്തെത്തിയതിയതോടെ ഇതുമായി ബന്ധപെട്ടു ചര്‍ച്ചകളും സജീവമായിരുന്നു. അയര്‍ലണ്ടില്‍ ഇദ്ദേഹത്തിന് വിലക്ക് ഏര്‍പെടുത്തിയതിയതിന് തൊട്ടു പിന്നാലെ കാനഡയിലും ഈ വൈദികന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: