ട്രംപിനെതിരെ ബ്രിട്ടീഷ് അംബാസിഡര്‍ : യു.എസ് -യുകെ ബന്ധം വഷളാകുന്നതായി സൂചന

ലണ്ടണ്‍ : യുഎസ് -യുകെ ബന്ധത്തില്‍ വിള്ളല്‍ വരുത്തിക്കൊണ്ട് പുതിയ വിവാദം. യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിന്റെതായി ട്രംപിനെതിരെ പുറത്തു വന്ന ഇ-മെയില്‍ സന്ദേശമാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അകലം സൃഷ്ടിച്ചത്. തെരേസമെയിയെ കുറിച്ച് ട്രംപ് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നാണ് ഇ മെയില്‍ സന്ദേശത്തിലുള്ളത്.

മേയെ ‘വിഡ്ഢി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചതായും, മേയ് സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപെടുത്തിയെന്നും ഈ സന്ദേശത്തില്‍ പറയുന്നു. ട്രംപിനെതിരെ യു.കെ അംബാസിഡര്‍ രംഗത്തെത്തിയത് ബ്രിട്ടീഷ് രാഷ്ട്രീയ ലോകത്തു ചര്‍ച്ചയായിരിക്കുകയാണ്. ട്രമ്പിന്റെ ഭരണത്തില്‍ അരാജകത്വമാണ് കാണാന്‍ കഴിയുന്നതെന്ന് കിം പ്രതികരണം നടത്തിയിരുന്നു. അതോടെ യു.കെയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം നല്ലരീതിയിലല്ലെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

യു.കെയുമായി ട്രംപിന്റെ വാണിജ്യ സെക്രട്ടറി നടത്താനിരുന്ന വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെച്ചു. ഡറോച്ചുമായി സഹകരിച്ച് ഒരു ഇടപാടുകള്‍ക്കും താനിനി തയ്യാറാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വട്ടാണെന്നും മന്ദബുദ്ധിയാണെന്നുമുള്ള രൂക്ഷ പരാമര്‍ശങ്ങളാണ് ട്രംപ് ട്വിറ്ററിലൂടെ നടത്തിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയുമായ ജെറമി ഹണ്ട് ട്രംപിന്റെ ഭാഷയെ ‘അനാദരവും, തെറ്റുമാണെന്നും’ വിശേഷിപ്പിച്ചുകൊണ്ട് പ്രതികരിച്ചതോടെ വിവാദം കൂടുതല്‍ രൂക്ഷമായി.

ഡറോച്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം താന്‍ പ്രാധാനമന്ത്രിയായാല്‍ അദ്ദേഹം തല്‍സ്ഥാനത്തുതന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ബ്രിട്ടന്റെ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായ ലിയാം ഫോക്‌സുമൊത്ത് ഡറോച്ചും കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഡറോച്ചിന് ക്ഷണം ലഭിക്കാതിരുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതായിരുന്നു.

Share this news

Leave a Reply

%d bloggers like this: