മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഹാഫിസ് സയ്യിദ് അറസ്റ്റില്‍

ഇസ്ലാബാമബാദ് : 2008 എല്‍ മുംബെയില്‍ താജ് ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ആയ ഹാഫിസ് സയ്യിദ് അറസ്റ്റില്‍ ആയതായി സൂചന. പാക് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ആഗോള സംഘടനയായ ഫിനാന്‍ഷ്ല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പു നല്‍കിയിരുന്നു. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 ദശലക്ഷം ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.

ജി 7 രാജ്യങ്ങളുടെ കൂട്ടായിമയില്‍ കള്ളപ്പണം തടയുന്നതിനെതിരെയും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം ലഭിക്കുന്നത് നിരീക്ഷിച്ചു നടപടിയെടുക്കാനും പാരീസ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. പാകിസ്ഥാന്‍ തീവ്രാവാദത്തെ സംരക്ഷിക്കുന്ന നിലപട് മാറ്റിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഈ സംഘടന പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതോടെ പാകിസ്ഥാന്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപോര്‍ട്.

Share this news

Leave a Reply

%d bloggers like this: