അംഗങ്ങളെ അയോഗ്യത സമ്മര്‍ദ്ദം കാണിച്ചു തിരിച്ചെത്തിക്കാന്‍ കഴിയില്ല : കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്ത്രം വീണ്ടും പാളുന്നു

ബെംഗളൂരു : കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ സുപ്രീം കോടതി വിധി നിര്‍ണ്ണായകമാകും. കൊഴിഞ്ഞ്പോയ എം.എല്‍.എ മാരെ അയോഗ്യത എന്ന ഓലപ്പാമ്പ് കാണിച്ചു അടുപ്പിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം പൊളിയുന്നു. കര്‍ണാടകയില്‍ രാജിവച്ച വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ വിമത എം.എല്‍.എമാര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും, എന്നാല്‍ അത് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. എം.എല്‍.എ മാരുടെ രാജി സ്വീകരിക്കണമെന്നോ വേണ്ടെന്നോ, നിര്‍ദ്ദേശിക്കാന്‍ നിയമനിര്‍മ്മാണ സഭയ്ക്കു മേല്‍ സുപ്രീം കോടതിക്കും അധികാരമില്ലെന്ന് മനസിലായതോടെ കോണ്‍ഗ്രസ് സഖ്യം നിരാശയിലാണ്.

രാജിവച്ചവരെ മാറ്റിനിര്‍ത്തിയാല്‍ ഭരണപക്ഷത്ത് അംഗബലം നൂറും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ബി.ജെ.പിയുടെ ബലം നൂറ്റിയേഴുമാകും. ഇതോടെ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് കരുതുന്നത്. എന്നാല്‍ നിലപാടില്‍ ഇപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്തുന്ന വിമത എം.എല്‍ എ മാര്‍ കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചേക്കുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: