ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത : 10 കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 10 കൗണ്ടികളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെ 8 മുതല്‍ വൈകി 8 വരെ യാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ശക്തമായ മഴയ്‌ക്കൊപ്പം ചിലയിടങ്ങളില്‍ ഇടിമിന്നലും പ്രതീക്ഷിക്കാം. രാവിലെ മഴയുടെ സൂചനകള്‍ ഇല്ലാത്തിടങ്ങളില്‍ ഉച്ചതിരിഞ്ഞ് മഴയുണ്ടാകുമെന്നാണ് മെറ്റ് ഏറാന്‍ അറിയിപ്പ് നല്കിയിരിക്കുന്നത്. രാജ്യവ്യാപകമായി മഴയുണ്ടാകുമെങ്കിലും അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരാനാണ് നിര്‍ദേശം.

25 മുതല്‍ 40 എം എം മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ വെള്ളപ്പൊക്ക സാധ്യത അറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് താപനില വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. ഡോണിഗെല്‍, ലിറ്റ്‌റിം, സിലിഗോ, റോസ്‌കോമോണ്‍, മായോ, ഗാല്‍വേ, ലോങ്ഫോര്‍ഡ്, വെസ്റ്റ് മീത്, കാവന്‍, മോനാഗന്‍ എന്നീ കൗണ്ടികളില്‍ ആണ് അലര്‍ട്ട് ബാധകമാകുക.

ഇന്നത്തെ കാലാവസ്ഥാമാറ്റം ഒഴിച്ച് നിര്‍ത്തിയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ഭീഷണി ഇല്ലെന്നും മെറ്റ് ഏറാന്‍ അറിയിച്ചു. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവരും, കാല്‍നടയാത്രക്കാരും സ്വീകരിക്കണ്ട സുരക്ഷാമാര്‍ഗങ്ങളെ കുറിച്ച് റോഡ് സുരക്ഷാ അതോറിറ്റിയും നിദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് കഴിവതും ബീച്ച് സന്ദര്‍ശനം ഒഴിവാക്കാനും അറിയിപ്പില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: