ഐറിഷ് കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ വ്യാജ വാടകക്കാരുടെ പിടിയില്‍ പെടാതെ സൂക്ഷിക്കുക

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ കോളേജ് വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട് അബദ്ധം പിണയരുതെന്ന് നിര്‍ദേശം. കോളേജ് ഹോസ്റ്റലുകളില്‍ താമസം ലഭിക്കാത്തവരെ ചൂഷണം ചെയ്യാന്‍ വാടകവീട് തയ്യാറാക്കുന്നവരുടെ സമയമാണ് ഇതെന്നും അറിയിപ്പുണ്ട്. ഗാര്‍ഡ, സ്റ്റുഡന്റ് യൂണിയന്‍, ബാംങ്കിംഗ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറെഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം താമസ സൗകര്യം ലഭ്യമാണെന്ന് പരസ്യം നല്‍കി വിദ്യര്‍ത്ഥികളില്‍ നിന്നും അഡ്വാന്‍സ് ഈടാക്കി ചതിയില്‍ പെടുത്തിയ സംഭവങ്ങള്‍ നിരവധിയാണ്. അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം നിശ്ചിത സമയത്ത് ഇവര്‍ക്കുവേണ്ടി പറഞ്ഞുറപ്പിച്ച സ്ഥലത്തെത്താന്‍ പറയുകയും; എന്നാല്‍ അവിടെ എത്തി അന്വേഷിക്കുമ്പോള്‍ നിലവില്‍ വാടകക്കാര്‍ അവിടെ താമസിക്കുന്നതായും കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടാന്‍ ഈ അവസരങ്ങള്‍ മുതലാക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഈവര്‍ഷം വിദ്യാര്‍ഥികള്‍ അത്തരം സംഭവങ്ങളില്‍ പെടാതിരിക്കാനുള്ള അറിയിപ്പാണ് നല്കിയിരിക്കുന്നത്. അംഗീകൃത വാടക വീടുകള്‍ വേണം വിദ്യാര്‍ത്ഥികള്‍ തെരെഞ്ഞെടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. കോളേജ് അഡ്മിഷന്‍ നടക്കുന്ന കാലയളവില്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍തട്ടിപ്പുകളും സജീവമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലും ചതിയില്‍ പെടുന്നത്.

കുറഞ്ഞ വാടകയും, അഡ്വാന്‍സ് കൂടുതലും വാങ്ങിച്ചു പോകുന്നവരെ പിന്നെ കാണാറില്ല. വിദ്യാര്‍ത്ഥികള്‍ താമസ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ അത് കണ്ടു തങ്ങള്‍ക്ക് യോജിച്ചതാണെന്ന് ഉറപ്പ് വരുത്തുക. അംഗീകൃത വാടക കെട്ടിടങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക. ടെനന്‍സി ബോര്‍ഡിന്റെ അംഗീകാരവും ഉറപ്പ് വരുത്തുക.

Share this news

Leave a Reply

%d bloggers like this: