പാകിസ്ഥാനില്‍ 40 ഗ്രൂപ്പുകളില്‍ 30,000 നും 40,000 നും ഇടയില്‍ സായുധ ഭീകരര്‍ ഉണ്ടെന്ന് പാക് പ്രധാനമത്രി ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍ : പാകിസ്താനിലെ മുന്‍ സര്‍ക്കാരുകള്‍ ഭീകരവാദം തുടച്ചുനീക്കാന്‍ നടപടിയെടുത്തില്ലെന് തുറന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുഎസ് പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാനിലെ ഭീകരരെ കുറിച്ച് തുറന്നടിച്ചത്. 15 വര്‍ഷം ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

നിലവില്‍ പാകിസ്ഥാനില്‍ 40 ഗ്രൂപ്പില്‍പെട്ട സായുധരായ 30,000 നും 40,000 നും ഇടയില്‍ ഭീകരര്‍ ഉണ്ടെന്നു പറഞ്ഞു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയെന്നും മുന്‍ സര്‍ക്കാരുകള്‍ ഇതിന് ശ്രമിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ അമേരിക്കയില്‍ പറഞ്ഞു.

പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നത് എന്ന ഇന്ത്യയുടെ ആരോപണത്തിന് ബലം നല്‍കുന്ന കാര്യമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. ഇവര്‍ അഫ്ഗാനിസ്താനിലോ കാശ്മീരിലോ പരിശീലനം നേടിയവരാണ് എന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ പാകിസ്താനി താലിബാന്‍ 150 സ്‌കൂള്‍ കുട്ടികളെ ആര്‍മി പബ്ലിക് സ്‌കൂള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. തന്റെ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഭീകരരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയെന്നും പാക് പ്രധാനമത്രി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: