ഐറിഷ് പൗരത്വ കേസ് വിധി ഒക്ടോബര്‍ 8 ന് അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്ക്

ഡബ്ലിന്‍ : ഐറിഷ് പൗരത്വവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രധാന വിധി അപ്പീല്‍ കോടതിയുടെ പരിഗണയ്‌ക്കെത്തുന്നു. ഒക്ടോബര്‍ 8 ന് ആണ് കേസ് വിധി പരിഗണിക്കുന്നത്. കോര്‍ട്ട് ഓഫ് അപ്പീല്‍ പ്രസിഡന്റ് ജോര്‍ജ് ബിര്‍മിങ്ഹാം ആയിരിക്കും കേസ് പരിഗണിക്കുക.

ഐറിഷ് പൗരത്വ അപക്ഷക്കാര്‍ അപേക്ഷ നല്‍കുന്നതിന് ഒരു വര്‍ഷം മുന്‍പ് തുടര്‍ച്ചായി രാജ്യത്ത് ഉണ്ടായിരിക്കണമെന്നും, ഒരു ദിവസം പോലും രാജ്യത്തുനിന്നും വിട്ട് നില്‍ക്കാന്‍ പാടില്ലെന്നും ഉള്ള സുപ്രധാനമായ വിധിന്യായമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇപ്പോള്‍ അപേക്ഷ നല്കിയവര്‍ക്കും നിയമം ബാധകമായിരിക്കുമെന്നും വിധിയില്‍ വിശദമാക്കിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പൗരത്വ അപേക്ഷകര്‍ ഞെട്ടലുടെയാണ് ഈ വാര്‍ത്ത കേട്ടത്. അപേക്ഷകര്‍ക്ക് ഇളവ് അനുവദിക്കാന്‍ ജസ്റ്റിസ് വകുപ്പിന് യാതൊരു അധികാരമില്ലെന്നും വിധി പ്രസ്താവനയിക്കിടെ ജസ്റ്റിസ് മാക്‌സ് ബാരറ്റ് വ്യക്തമായ്ക്കിരുന്നു.

ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അതിര്‍ത്തിപ്രദേശങ്ങളെയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അപ്പീല്‍ കോടതിയുടെ കൂടി വിധി വന്നശേഷം നിയമത്തില്‍ മാറ്റമില്ലെങ്കില്‍ ഉടന്‍ പാര്‍ലമെന്റില്‍ ഭേദഗതിയ്ക്ക് ഒരുങ്ങുകയാണ് ജസ്റ്റിസ് വകുപ്പ്. അപേക്ഷകര്‍ പെട്ടെന്ന് ഒരു തീരുമാനവും എടുക്കരുതെന്നും, കാത്തിരിക്കണമെന്നുമാണ് ജസ്റ്റിസ് വകുപ്പിന്റെ നിര്‍ദേശം.

Share this news

Leave a Reply

%d bloggers like this: