ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി നിയമിതയായ പ്രീതി പട്ടേലിന് അഭിനന്ദനം അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയിശങ്കര്‍ ; തന്റെ അടുത്ത സുഹൃത്തുകൂടിയാണ് പ്രീതിയെന്നും മന്ത്രി

ന്യൂഡല്‍ഹി : ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിന് അഭിനന്ദനം അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയിശങ്കര്‍. തന്റെ അടുത്ത സുഹൃത്ത് ഈ പദവിയില്‍ എത്തിയതില്‍ അഭിമാനിക്കുന്നതായും ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള പാതയില്‍ പ്രീതിയ്ക്ക് വിജയാശംസ നേരുന്നതായും അദ്ദേഹം അറിയിച്ചു.

പ്രീതിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍ ആണെങ്കിലും പ്രീതി ജനിച്ചതും വളര്‍ന്നതും യു.കെ യിലാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്. ബോറിസ് ജോണ്‍സന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിത്വം കൂടിയാണിവര്‍. ആധുനിക ബ്രിട്ടനെ മുന്നോട്ട് നയിക്കാന്‍ കെല്പുള്ള നേതാവാണ് ഇപ്പോള്‍ തെരെഞ്ഞെടുക്കപെട്ടതെന്നും പ്രീതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: