ബിഎസ് യെദ്യൂരപ്പ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു : രാഷ്ട്രീയ നാടകങ്ങള്‍ക്കും, വിലപേശലുകള്‍ക്കും വിരാമമിട്ടുകൊണ്ട് കര്‍ണാടകയില്‍ ഇന്ന് ബി.ജെ.പി അതികാരത്തിലേക്ക്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി യെ അതികാരത്തിലേറ്റിയതിന്റെ ക്രെഡിറ്റ് ബി.എസ് യെദ്യൂരപ്പയ്ക്ക്.

കര്‍ണാടകയില്‍ മുന്‍പും അധികാരത്തില്‍ ഏറിയിരുന്ന യെദ്യൂരപ്പയ്ക്ക് എതിരെ അഴിമതി ആരോപണവും തെളിഞ്ഞിരുന്നു. എന്നിരുന്നാലും തെക്ക് ഒരിടത്തെങ്കിലും അധികാരം പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് ബി.ജെ.പി. ഇന്ന് ആറുമണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചടങ്ങിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.

ഇതിനിടെ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയിട്ടുണ്ട്. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രമേഷ് എല്‍ ജാര്‍ക്കിഹോളി, മഹേഷ് കാമത്തഹള്ളി എന്നിവരും, കെപിജെപി പാര്‍ട്ടി എംഎല്‍എ ആര്‍ ശങ്കറുമാണ് അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമമാണ് ഇവര്‍ക്കെതിരെ സ്പീക്കര്‍ പ്രയോഗിച്ചിരിക്കുന്നത്. 2023 മെയ് 23 വരെ ഇവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ല. കര്‍ണാടകയിലെ ചതിയിക്ക് തങ്ങള്‍ പലിശസഹിതം പകരംവീട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ബി.പി.യ്ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: