താപനിലയില്‍ ഉണ്ടായ വര്‍ദ്ധനവ് നോത്രെ ധാം കത്രീഡലിനെ ബാധിക്കുന്നു : ആശങ്ക രേഖപ്പെടുത്തി വിദഗ്ധര്‍

പാരീസ് : ഫ്രാന്‍സില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ എത്തിയതോടെ ഒരിക്കല്‍ തീപിടുത്തം ഉണ്ടായ നോത്രെ ധാം കത്രീഡലിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി വിദഗ്ധര്‍. കത്രീഡലിന്റെ നവീകരണ പ്രവര്‍ത്തങ്ങള്‍ നടന്നുവരികയാണ്. ഇതിനിടെ ചൂട് കൂടിയത് ഇതിന്റെ ചുമരുകള്‍ക്കു കേടുപാടുകള്‍ ഉണ്ടാക്കിയേക്കാമെന്നാണ് ആശങ്ക. കെട്ടിടങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഡസന്‍ കണക്കിന് സെന്‍സറുകള്‍ ഇത്തരത്തിലുള്ള സൂചനകള്‍ ഒന്നും നല്‍കിയില്ലെങ്കിലും ചൂട് കൂടുന്നത് ആശങ്ക ജനകമാണെന്നാണ് കത്രീഡലിന്റെ ചീഫ് ആര്‍ക്കിറ്റെക്റ്റ് ആയ ഫിലിപ് വില്ലെനീവ് പറയുന്നത്.

കൂടുതല്‍ വരണ്ട കാലാവസ്ഥ കെട്ടിടത്തിന് വെല്ലുവിളിയിലിയാണെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ഓരോ പ്രദേശത്തെയും കെട്ടിടങ്ങള്‍ അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായാണ് നിര്‍മിക്കുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം കെട്ടിടങ്ങള്‍ക്കും അപകടകരമാണ് വില്ലെനീവ് പറയുന്നു. 12 നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട നോത്രെ ധാം കത്രീഡല്‍ ഫ്രാന്‍സിന്റെ ചരിത്രപരമായ സ്മാരകം കൂടിയാണ്. കഴിഞ്ഞ ഏപ്രില്‍ 15 നായിരുന്നു കത്രീഡലില്‍ തീപിടുത്തം ഉണ്ടായത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരവെയാണ് വീടും കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തുന്നത്.

Share this news

Leave a Reply

%d bloggers like this: