അമേരിക്ക -ചൈന വ്യാപാര യുദ്ധം ബൈബിള്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കും

മോസ്‌കൊ : അമേരിക്ക -യു.എസ് വ്യാപാരയുദ്ധം ബൈബിളിന്റെ ലഭ്യതയെ ബാധിക്കും. കടലാസ്സ് ഉള്‍പ്പെടെയുള്ള ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് ബൈബിളിന്റെ ലഭ്യത കുറയ്ക്കാന്‍ കാരണം. ബൈബിളിന്റെ വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിക്കുന്നത് ചൈനയുടെ സമ്പത് വ്യവസ്ഥയെ മാത്രമല്ല ക്രിസ്ത്യന്‍ പ്രേഷിത ദൗത്യങ്ങളെയും, വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് റഷ്യന്‍ മെത്രോപ്പോലീത്തയും മുന്നറിയിപ്പ് നല്‍കുന്നു.

ബൈബിള്‍ അച്ചടിക്കുന്ന കമ്പനികളും, പ്രസാധകരും ഇതേ ആശങ്ക തന്നെയാണ് മുന്നോട്ട് വെയ്ക്കുന്നതെന്നു വിവിധ സഭാ നേതൃത്വങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ മൊത്തം ബൈബിള്‍ അച്ചടിയുടെ വലിയൊരു ശതമാനവും നടക്കുന്നത് ചൈനയിലാണ്. അവിടെനിന്നും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് ഇറക്കുമതിയും നടക്കുന്നുണ്ട്. ഹാര്‍പ്പര്‍ കോളിന്‍സിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മാത്രം ഏതാണ്ട് രണ്ട് കോടി ബൈബിളുകള്‍ ഓരോ വര്‍ഷവും വില്‍ക്കപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: