കശ്മീരില്‍ സൈനിക ബലം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

ശ്രീനഗര്‍ : ഗവര്‍ണര്‍ ഭരണത്തില്‍ തുടരുന്ന കാശ്മീരില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 10,000 സൈനികരെ അയക്കാനാണ് തീരുമാനം. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് തീരുമാനം. അമര്‍നാഥ് യാത്രയ്ക്ക് വേണ്ടി 40,000 സുരക്ഷ സൈനികരെ ഈയിടെ വിന്യസിച്ചിരുന്നു.

കശ്മീരിലെ വിഘടനവാദികളുമായി യാതൊരു തരത്തിലുമുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് നേരത്തെ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കശ്മീരി സംസ്‌ക്കാരത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമാണ് അമിത് ഷാ നേരത്തെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശം വസ്തുത പരമല്ലെന്നാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത്.

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്രമോദി തന്നോട് പറഞ്ഞെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍യു.എസില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. പാകിസ്ഥാനും- യു.എസ് ഉം ഏതെങ്കിലും തരത്തിലുള്ള സൈനിക കരാറില്‍ എത്തിയേക്കുമെന്നുള്ള മുന്‍ധാരണയാവാം കൂടുതല്‍ സൈനികരെ കാശ്മീരിലേക്ക് അയച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: