രാജ്യത്തെ 20 ഓളം വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു

ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ 100 ദിവസത്തെ അജണ്ടയുടെ ഭാഗമായി രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് സ്റ്റാറ്റിയൂട്ടറി ബോഡി ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹന്‍പത്ര വ്യക്തമാക്കി. പ്രതിവര്‍ഷം 1 മുതല്‍ 1.5 മില്യണ്‍ യാത്രക്കാരുള്ള 20 മുതല്‍ 25 വിമാനത്താവളങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.

നിലവില്‍ 6 വിമാനത്താവളനങ്ങളെയാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവത്കരിക്കുക. എന്നാല്‍ എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായി. മോഡി സര്‍ക്കാര്‍ മിശ്ര സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി
രാജ്യത്തെ ക്യാപിറ്റലിസത്തിലേക് നയിക്കുകയാണെന്നും പ്രതിപക്ഷം ആരോപണം ഉയര്‍ത്തി.

Share this news

Leave a Reply

%d bloggers like this: