ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശിയരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ആര്‍ .പി കാര്‍ഡ് പുതുക്കാന്‍ അയര്‍ലണ്ടില്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം

ഡബ്ലിന്‍ : യൂറോപ്പിന് പുറത്തുനിന്നും അയര്‍ലന്‍ഡില്‍ പഠിക്കാനെത്തുന്നവര്‍ക്ക് ഐറിഷ് റസിഡന്റ് പെര്‍മിറ്റ് കാര്‍ഡ് പുതുക്കാന്‍ ഇനി നേരിട്ട് രജിസ്ട്രേഷന്‍ ഓഫീസില്‍ എത്തേണ്ടതില്ല. ഇവര്‍ക്ക് പുതുക്കേണ്ട സമയത്തു ഓണ്‍ലൈനില്‍ പുതുക്കല്‍ അപേക്ഷ നല്‍കാം. ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ആണ് ഇത് അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുക. ഇവര്‍ക്ക് ഐ.ആര്‍ .പി കാര്‍ഡ് പുതുക്കലിന് ഡബ്ലിനിലെ ബര്‍ഗ് ക്വേ രജിസ്ട്രേഷന്‍ ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല പകരം പാസ്‌പോര്‍ട്ട് ഒഴികെയുള്ള മറ്റെല്ലാ രേഖകളും ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. പാസ്പോര്‍ട്ട് ഐഎന്‍എസിലേയ്ക്ക് തപാല്‍ വഴിയാണ് അയയ്‌ക്കേണ്ടത്. ഇത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്റ്റാമ്പ് ചെയ്ത് വിദ്യാര്‍ത്ഥിക്ക് തിരികെ അയയ്ക്കും. 80,00 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സംവിധാനം പ്രയോജനപ്രദമാകും.

എന്നാല്‍ ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തിന് പുറത്ത് പഠിക്കുന്നവര്‍ ഗാര്‍ഡ ഡിസ്ട്രിക്റ്റ് ഓഫീസില്‍ നേരിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ മുതല്‍ വിദ്യാത്ഥികള്‍ക്ക് റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കാം. ഓരോ വര്‍ഷവും പുറം രാജ്യങ്ങളില്‍ നിന്നും പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചത് ഐ.ആര്‍.പി റജിസ്ട്രേഷന്‍ ഓഫീസുകളില്‍ തിരക്ക് നിയന്ത്രണാതീതമായതോടെ ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കുകയായിരുന്നു. വരും വര്‍ഷങ്ങള്‍ ഈ സംവിധാനം രാജ്യവ്യാപകമാകാനുള്ള തയാറെടുപ്പുകളുലും നടന്നുവരികയാണ്.

Share this news

Leave a Reply

%d bloggers like this: