അയര്‍ലണ്ടില്‍ രണ്ട് കുപ്പിവെള്ള ബ്രാന്‍ഡുകള്‍ക്ക് നിരോധനം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ Spar, Londis കുപ്പിവെള്ള ബ്രാന്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതില്‍ ആര്‍സെനികിന്റെ അളവ് പരിധിയില്‍ കൂടുതല്‍ കണ്ടെത്തിയതിനാലാണ് ഉത്പന്നം തിരിച്ച് വിളിച്ചത്. 177 ബാച്ച് നമ്പറില്‍ പ്പെടുന്ന SPAR Water Still Sport 750ml , 1 Litre Londis Still Water എന്നിവയ്ക്കാണ് നിരോധനം ബാധകമാകുക എന്ന് ഐറിഷ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

ആര്‍സെനിക് അളവ് കൂടുതലുള്ള കുപ്പിവെളം കുടിച്ചവര്‍ക്ക് പെട്ടെന്ന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടില്ലെങ്കിലും തുടര്‍ച്ചയായ ഉപയോഗം അന്തരാവയവങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. എല്ലാ റീറ്റെയ്ല്‍ ഷോപ്പുകളില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ എടുത്ത് മാറ്റാനും നിര്‍ദേശം നല്‍കി.

Share this news

Leave a Reply

%d bloggers like this: