കരാറില്ലാതെ ബ്രിട്ടന്‍ പിന്മാറിയാല്‍ അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് തൊഴിലില്ലായിമയും, മാന്ദ്യവും തന്നെയെന്ന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കി സെന്‍ട്രല്‍ ബാങ്ക് :

ഡബ്ലിന്‍ : ബ്രിട്ടനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും, ബോറിസ് ജോണ്‍സന്റെ തിരഞ്ഞെടുപ്പും അയര്‍ലണ്ടിനുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് സെന്‍ട്രല്‍ ബാങ്ക്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് ഏറ്റവും ദോഷകരമാകുക അയര്‍ലണ്ടിനെന്നും മുന്നറിയിപ്പ്. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട പാദവാര്‍ഷിക കണക്കനുസരിച്ച് ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 4.9% വും, അടുത്ത വര്‍ഷം 4.1% വുമാണ്. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ താളം തെറ്റുന്നതോടെ വളര്‍ച്ച കുറയുമെന്ന് മാത്രമല്ല തൊഴിലില്ലായിമയും വര്‍ധിക്കും.

ഇപ്പോഴത്തെ പല തൊഴില്‍ മേഖലയില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ട്. അയര്‍ലണ്ടില്‍ തൊഴിലില്ലായിമ നിരക്ക് നിലവില്‍ യൂറോപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വരും വര്‍ഷങ്ങളില്‍ ‘സീറോ അണ്‍എംപ്‌ളോയെമെന്റ്’ രാജ്യം എന്ന പദവി അയര്‍ലന്‍ഡ് സ്വന്തമാക്കാനിരിക്കുകയായിരുന്നു. എന്നാല്‍ കരാര്‍ ഇല്ലാതെ ബ്രെക്‌സിറ്റ് നടപ്പാകുന്നത് അയര്‍ലന്‍ഡിന് വലിയൊരു പ്രതിസന്ധി തന്നെ സൃഷ്ടിക്കുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ വിലയിരുത്തല്‍. രാജ്യം വലിയ കടബാധ്യതയിലേക്ക് നീങ്ങിയതായി ട്രെഷെറി വകുപ്പും അറിയിച്ചിരുന്നു.

അയര്‍ലണ്ടും, ബ്രിട്ടനും തമ്മില്‍ തുടരുന്ന പല കരാറുകളും നോ ഡീല്‍ ബ്രെക്‌സിറ്റോടെ ഇല്ലാതാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി- കയറ്റിമതി ബന്ധങ്ങളും താറുമാറാകും. തീരുവകളില്‍ വ്യത്യാസം വരുന്നതോടെ അയര്‍ലണ്ടു യൂറോപ്പിന് പുറത്തുനിന്നും ചരക്കുകള്‍ എത്തിക്കുന്നതിന് തുല്യ മായിരിക്കും ഇത്.

വടക്കന്‍ അയര്‍ലന്‍ഡുമായുള്ള ബന്ധം തെക്കന്‍ അയര്‍ലന്‍ഡിന് നിര്‍ണ്ണായകമാണ്. അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളിലുള്ളവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന ഒരു പോതുമേഖല ഉണ്ടാകുമെന്ന് തെരേസ മെയ്യുടെ സോഫ്റ്റ് ബ്രെക്‌സിറ്റ് ഉറപ്പ് നല്‍കിയെങ്കിലും ഇപ്പോഴത്തെ പുതിയ പ്രധാനമന്ത്രി അതിനു തയ്യാറാകില്ലെന്നു തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

Share this news

Leave a Reply

%d bloggers like this: