കിംഗ് ഓഫ് കോഫി വി ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ സാമ്പത്തിക ബാധ്യതയാലെന്ന് വിശദീകരണം

മംഗളൂരു : കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ത്ഥയുടെ മരണം ആത്മഹത്യതന്നെയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. മാനേജ്‌മെന്റ് ട്രെയിനില്‍ നിന്നും വലിയൊരു സംരംഭകനിലേക്ക് മാറിയ വി.ജി സിദ്ധാര്‍ത്ഥ എന്ന ബിസിനെസ്സ് മാന്‍ നേത്രാവതി നദിയില്‍ ചാടി ആത്മഹത്യാ ചെയിതിരിക്കുന്നു. സ്വദേശത്തും -വിദേശത്തുമായി ആയിരകണക്കിന് കോഫി ഷോപ്പുകള്‍ പടുത്തുയര്‍ത്തിയ സിദ്ധാര്‍ത്ഥയുടെ മരണംവിവരം നടുക്കത്തോടെയാണ് എല്ലാവരും കേട്ടറിഞ്ഞത്.

വലിയ സാമ്പത്തിക ബാധ്യതയുണ്ട് എന്ന് സിദ്ധാര്‍ത്ഥയുടേത് എന്ന് പറയുന്ന കത്തിലുണ്ട്. ഏതായാലും കഫേ കോഫീ ഡേയുടെ ബാലന്‍സ് ഷീറ്റോ കണക്കുകളോ ഇത്തരമൊരു നഷ്ടക്കച്ചവടത്തിന്റെ സൂചനകള്‍ നല്‍കുന്നില്ല. എന്നാല്‍ ഓഹരി വിപണിയില്‍ 800 കോടിയിലധികം നഷ്ടമാണ് വി ജി സിദ്ധാര്‍ത്ഥയുടെ അപ്രതീക്ഷിത മരണം കോഫി ഡേ എന്റര്‍പ്രൈസസിന് ഉണ്ടാക്കിയിരിക്കുന്നത്.

1983ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജ്മെന്റ് ട്രെയിനിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ വി ജി സിദ്ധാര്‍ത്ഥ 1992ല്‍ സ്വന്തമായി കോഫി ബിസിനസ് തുടങ്ങി – Amalgamated Bean Company Trading (നിലവില്‍ കോഫീ ഡേ ഗ്ലോബല്‍). കാപ്പി സംഭരണം, സംസ്‌കരണം, കാപ്പി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കോഫി ബീന്‍സ് റോസ്റ്റിംഗ് എല്ലാമടക്കം. കോഫി ബിസിനസില്‍ നേടിയ വിജയമാണ് 1996ല്‍ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.

ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ തുടങ്ങിയത്. 100 രൂപയ്ക്ക് കാപ്പിയും ഇന്റര്‍നെറ്റും എന്നതായിരുന്നു ആദ്യ ഓഫര്‍. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായിരുന്ന കാലത്താണിത്. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കടകള്‍ക്ക് കഫേ എന്ന പേര് വരുന്നതിനും ഈ കോഫി ഷോപ്പുകള്‍ക്ക് പങ്കുണ്ട്.

കഫേ കോഫി ഡേ രാജ്യമെമ്പാടും പടര്‍ന്നു. പിന്നീട് വിദേശത്തേയ്ക്കും. ഒരു കാപ്പിക്ക് 130 രൂപ വിലയിടുന്ന കഫേ കോഫി ഡേ ഷോപ്പുകള്‍ സാധാരണക്കാരന് അപ്രാപ്യമായിരുന്നെങ്കിലും നഗരവാസികളായ ഉപരിമധ്യവര്‍ഗം കാപ്പി നുകര്‍ന്നുള്ള കൂടിച്ചേരലുകളുടെ കേന്ദ്രമായി കഫേ കോഫി ഡേ ഷോപ്പുകളെ ഏറ്റെടുത്തു. ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്റ്റ് – ഇവിടെയെല്ലാം കഫേ കോഫീ ഡേ ഷോപ്പുകള്‍ വന്നു. വിജയത്തിന്റെ ഈ മധുരത്തില്‍ നിന്ന് പരാജയത്തിന്റെ കയ്പുനീരിലേയ്ക്ക് സിദ്ധാര്‍ത്ഥ എത്തിയത് എങ്ങനെ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്.

കാപ്പി വ്യവസായം പോലെ പരിചിതമല്ലാത്ത മേഖലകളില്‍ – ടെക്നോളജി, കണ്‍സണ്‍സി രംഗങ്ങളിലും ഹോട്ടല്‍ റിസോര്‍ട്ട് ബിസിനസിലുമെല്ലാം കൈ വച്ചതാണ് സിദ്ധാര്‍ത്ഥയെ പൊള്ളിച്ചത് എന്ന് കരുതുന്നവരുണ്ട്. കര്‍ണാടകയില്‍ നിന്ന് വളര്‍ന്നുവന്ന വ്യവസായികളില്‍ ഏറ്റവും അറിയപ്പെടുന്ന വിജയ് മല്യയെ പോലെ ഒരു വിവാദ കഥാപാത്രമോ കുപ്രസിദ്ധനോ ആയി വി ജി സിദ്ധാര്‍ത്ഥ വിലയിരുത്തപ്പെട്ടിട്ടില്ല. അതേസമയം നികുതി വെട്ടിപ്പ് സംബന്ധിച്ച് ആരോപണങ്ങളില്‍ നിന്ന് മുക്തനുമല്ല വി ജി സിദ്ധാര്‍ത്ഥ.

2015ല്‍ 6328 കോടി രൂപയുടെ കടം കമ്പനിക്കുണ്ടായിരുന്നു. എന്നാല്‍ ഇത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിയതിയതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് പറയുന്നു. കൊക്ക കോളയ്ക്ക് തങ്ങളുടെ കോഫി ഷോപ്പുകള്‍ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ കോഫി ഡേ നടത്തിയിരുന്നു. 10 മാസത്തോളം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടു. പക്ഷെ ഈ ഡീല്‍ നടന്നില്ല. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയും ആയിരുന്ന എസ്.എം കൃഷ്ണയുടെ മരുമകനും കൂട്ടിയായിരുന്നു സിദ്ധാര്‍ത്ഥ.

Share this news

Leave a Reply

%d bloggers like this: