എയര്‍ ലിംഗസ് വിമാനത്തില്‍ ചിതാഭസ്മം അടങ്ങിയ ബാഗ്ഗജ് നഷ്ടപ്പെട്ടു

ഡബ്ലിന്‍: എയര്‍ ലിംഗസ് വിമാനത്തില്‍ ചിതാഭസ്മം അടങ്ങിയ ബാഗേജ് നഷ്ടപ്പെട്ടതായി പരാതി . കഴിഞ്ഞ ശനിയാഴ്ച ആസ്‌ട്രേലിയയില്‍ നിന്നും ഡബ്ലിനില്‍ എത്തിയ ബോബ് ഗില്‍മോര്‍ എന്ന യാത്രക്കാരനാണ് ബാഗ് നഷ്ടമായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം.

മരിക്കുന്നതിന് മുന്‍പ് മാതാപിതാക്കളുടെ അന്ത്യാഭിലാഷം അനുസരിച്ച് ചിതാഭസ്മം ബലിമിനയിലുള്ള ഇവരുടെ കുടുംബ ശ്മശാനത്തില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ബാഗ്ഗജ് നഷ്ടപെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച എയര്‍ ലിംഗസ് ഒടുവില്‍ മിലന്‍ മാല്‍പെന്‍സ എയര്‍പോര്‍ട്ടില്‍ നിന്നും ഈ ബാഗേജ് കണ്ടെത്തി. ഇവിടെ നിന്നും ലഗേജ് ഫ്‌ലൈറ്റില്‍ ലോഡ് ചെയ്യപ്പെട്ടില്ല എന്നും കണ്ടെത്തി.

ബാഗ്ഗജ് ഉടന്‍ തന്നെ ഈ കുടുംബത്തിന് എത്തിച്ചു നല്‍കുമെന്ന് എയര്‍ ലിംഗസ് അറിയിച്ചു. സംഭവത്തില്‍ എയര്‍ ലൈന്‍ യാത്രകാരനോട് ക്ഷമ ചോദിച്ചിരുന്നു. സംഭവത്തില്‍ ബോബ് ഗില്‍മോറിന്റെ പ്രതികരണം ഏവരെയും ചിരിപ്പിച്ചു. തന്റെ മാതാപിതാക്കള്‍ ഒരിക്കല്‍കൂടി ഒളിച്ചോടിയിരിക്കുന്നു എന്നും; വേള്‍ഡ് ടൂറില്‍ ആണ് ഇരുവരും എന്നായിരുന്നു പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബ് ഇങ്ങനെ പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: