ഷാജിയുടെയും സാറാമ്മയുടെയും കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു.

ഇടുക്കി ജില്ലയിലെ കൊടികുളം ഗ്രാമപഞ്ചായത്തില്‍ കുന്നേല്‍ വീട്ടിലെ കൂലിപ്പണിക്കാരായ ഷാജിയുടെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു സ്വന്തമായൊരു അടച്ചുറപ്പുള്ള വീട്. നിര്‍മ്മാണസാമഗ്രികളുടെ ഭീമമായ വിലയും, പണിക്കൂലിയും, അപ്രതീക്ഷിതമായി രോഗബാധിതയായ സാറാമ്മയും ഷാജിയുടെ അശ്രാദ്ധ പരിശ്രമത്തിലും ഒരു വീട് എന്ന ആ കുടുംബത്തിന്റെ സ്വപ്നങ്ങളില്‍ മങ്ങലേല്‍പ്പിച്ചു.

മൈന്‍ഡ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ കുടുംബത്തിന് താങ്ങായി ഒരു പാര്‍പ്പിടം നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. സ്വപ്നവീട്’ എന്ന് പേരിട്ട ഈ പദ്ധതിക്കായി മൈന്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തേയും കലാ കായിക പരിപാടികളില്‍ നിന്ന് മിച്ചം പിടിച്ച തുകയും സൗമനസ്യരായ കുറച്ചുപേരില്‍ നിന്ന് ലഭിച്ച സംഭാവന വാഗ്ദാനങ്ങളും ആയപ്പോള്‍ ഒരു കുടുംബത്തിന്റെ ചിരകാലമായ അഭിലാഷമായ പാര്‍പ്പിടം ഉയരുകയാണ്.

തങ്ങളുടെ ജന്മനാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ മൈന്‍ഡ് എന്നും മുന്നിട്ട് നിന്നിരുന്നു. സംഭാവനയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടേയും ചെറിയ പങ്കാളിത്തമാണ് മൈന്‍ഡിന്റെ ഈ വിജയത്തിനുപിന്നില്‍. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ എല്ലാവരേയും മൈന്‍ഡ് നന്ദിയോടെ ഓര്‍ക്കുന്നു.

കെട്ടിടത്തിന്റെ വാര്‍പ്പ് കഴിഞ്ഞു. ബാക്കി പണികള്‍ പുരോഗമിക്കുന്നു. 16 സെന്റില്‍ അറുനൂറ്റി അന്‍പത് ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 10 ലക്ഷം രൂപ ചിലവില്‍ പണിയുന്ന വീട്ടില്‍ രണ്ട് കിടപ്പു മുറികള്‍, ഒരു ഹാള്‍, അടുക്കള, കക്കൂസ് എന്നിവയാണുള്ളത്.

പദ്ധതിയുടെ മുഴുവന്‍ പണിയും ഓണത്തിന് മുന്‍പായി തീര്‍ത്തു ആ കുടുംബത്തെ അതില്‍ താമസിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. സ്വപ്നവീട് സാക്ഷാത്കാരത്തിനായി ഇനിയും നല്ലരു തുക ആവശ്യമാണ്. ഈ ഉദ്യമത്തില്‍ മൈന്‍ഡിനെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി മൈന്‍ഡ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: