കമ്പ്യൂട്ടര്‍ തകരാര്‍ ബ്രിട്ടീഷ് എയര്‍ വേസ് 91 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡബ്ലിന്‍ : കമ്പ്യൂട്ടര്‍ തരാറിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍ വേസ് വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കി. ഡബ്ലിനില്‍ നിന്നുള്ളവയും, തിരിച്ചു ഡബ്ലിന്‍ എത്തേണ്ട വിമാനങ്ങള്‍ ഇന്നലെ വൈകിയാണ് സര്‍വീസ് നടത്തിയത്. ഒരു സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഹീത്രോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 81 സര്‍വീസുകളും, ഗ്ലാസ്ഗോ, ഗെറ്റ് വിക്ക് എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. ഇറ്റലിയില്‍ നിന്നുള്ള സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

അപ്രതീക്ഷിതമായി വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് യാത്രക്കാരെ വലച്ചു. യൂറോപ്പില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ മണിക്കൂറുകളാണ് കാത്തിരിപ്പ് തുടര്‍ന്നത്. ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എയര്‍വേസ് യാത്രകളെ ഇത് ബാധിച്ചു. മൊത്തം 200 വിമാനസര്‍വീസുകളാണ് ഇന്നലെ വൈകിയത്. കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് 5 മണിക്കൂറോളം യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നു.

Share this news

Leave a Reply

%d bloggers like this: