കനത്തമഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടും

കൊച്ചി ; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ച 3 മണിവരെ അടച്ചിടുമെന്നാണ് സിയാല്‍ അറിയിച്ചിട്ടുള്ളത്. ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ ഭാഗത്ത് വെള്ളം കയറിയതാണ് അടച്ചിടാന്‍ കാരണം.

നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ബാംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടു. ഗല്‍ഫിലേക്കും മറ്റും പോകേണ്ട നിരവധി യാത്രക്കാര്‍ വിമാനത്തവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്നു.

അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെയായി 13,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

Share this news

Leave a Reply

%d bloggers like this: