കവളപ്പാറയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം: 46 പേരെ കാത്ത് ബന്ധുക്കളും നാട്ടുകാരും

നിലമ്പൂര്‍ : മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ വെല്ലുവിളയായി വീണ്ടും ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആളപായമില്ല. ഇതോടെ രക്ഷാ പ്രവര്‍ത്തനം വീണ്ടു ദുഷ്‌കകരമായി. ഇവിടെ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണത്തില്‍ ഇതുവരെ കൃത്യമായ വിവരങ്ങള്‍ ഇല്ലെന്നും മലപ്പുറം എസ്.പി പ്രതികരിച്ചു.

ഒന്നിലധികം ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിടുണ്ട്. ബലം കുറഞ്ഞ മണ്ണാണ് ഇവിടെങ്ങളിലുള്ളത്. 19 വീടുകളിലായി 46 പേര്‍ കാണാതായെന്നാണ് പ്രാഥമിക നിഗമനം. ഇതിന്‍ ബന്ധുവീടുകളിലേക്ക് മാറിയവരെ ഉള്‍പ്പെടെ കണ്ടെത്താനുണ്ടെന്നും എസ്.പി പറയുന്നു. നിലവില്‍ മുന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം കവളപ്പാറയില്‍ എത്തി രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഒപ്പമുണ്ട്. കരസേനയുടെ എഞ്ചിനീയറിംഗ് വിംഗിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 120 സൈനികര്‍ നിലമ്പൂരില്‍ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും മലപ്പുറം എസ്. പി അറിയിച്ചു. വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

നാട്ടുകാരുടെ നിഗമനപ്രകാരം കാണാതായ 57 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ അറിയിച്ചു. നാട്ടുകാരും എം സ്വരാജ് എംഎല്‍എയും താനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ കവളപ്പാറയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും പി അന്‍വര്‍ എംഎല്‍എ പറയുന്നു.

Share this news

Leave a Reply

%d bloggers like this: