പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല; റിപ്പോര്‍ട്ട് നല്‍കി മണ്ണ് സംരക്ഷണ കേന്ദ്രം

വയനാട് : കഴിഞ്ഞ ദിവസം വയനാട്ടിലെ പുത്തു മലയില്‍ ഉണ്ടായത് ഉരുള്‍പൊട്ടല്‍ അല്ലെന്ന് മണ്ണ് സംരക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് . ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാകുന്നത്.പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം അതിശക്തമായി ഒരു നിശ്ചിത ഭാഗത്ത് കൂടി പുറത്തേക്ക് ഒഴുകിയെത്തുന്നാണ് ഉരുള്‍പൊട്ടല്‍.

എന്നാല്‍ പുത്തുമലയില്‍ ഇതല്ല ഉണ്ടായത്. മണ്ണിടിച്ചിലാണ് ഉണ്ടായാത്. ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണിനോടൊപ്പം ഇത്രത്തോളം തന്നെ വെള്ളവുമാണ് ഇടിഞ്ഞു വന്നത്. മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. മുറിച്ച മരങ്ങളുടെ ദ്രവിച്ച വേരുകളിലെ വിടവുകളിലൂടെ വെള്ളം അടിയിലെ പാറയിലേക്ക് ഒഴുകിയെത്തിയതോടെ പൈപ്പിങ് പ്രതിഭാസത്തിലൂടെ മണ്ണ് താഴേക്ക് ഊര്‍ന്നിറുങ്ങുകയായിരുനെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അപകടത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: