റണ്‍വേയില്‍ തെരുവുനായ്ക്കള്‍: ഗോവയില്‍ എയര്‍ഇന്ത്യ വിമാനത്തിന് ലാന്‍ഡ് ചെയ്യാനായില്ല

ഗോവ : ഗോവയിലെ ദാബോലിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങുമ്പോള്‍ റണ്‍വേയില്‍ തെരുവ് നായ്ക്കള്‍. പൈലറ്റുമാര്‍ ഉടന്‍ വിമാനം ഇറക്കാതെ വീണ്ടും പറത്തി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ 033 നമ്പര്‍ വിമാനമാണ് തെരുവ് നായ്ക്കള്‍ കാരണം ലാന്‍ഡ് ചെയ്യാനാകാതെ പറന്നത്.

രാത്രിയായതിനാല്‍ തെരുവ് നായ്ക്കള്‍ എയര്‍പോര്‍ട്ട് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടില്ല എന്നാണ് പ്രതിരോധ ഉദ്യോഗസ്ഥരുടെ വിശദീകരണം. റണ്‍വേ കണ്‍ട്രോളര്‍ നായ്ക്കളെ കണ്ടില്ല എന്നാണ് പറയുന്നത്. അഞ്ചോ, ആറോ നായകള്‍ റണ്‍വേയിലുണ്ടായിരുന്നു എന്നാണ് പൈലറ്റുമാര്‍ പറയുന്നത്. യാത്രക്കാരുടെ സുരക്ഷാ അപകടത്തിലാക്കുന്ന ഇത്തരം കാര്യങ്ങളില്‍ എയര്‍പോര്‍ട്ട് ശ്രദ്ധ ചെലുത്താത്തതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

Share this news

Leave a Reply

%d bloggers like this: