കേരളം പാരിസ്ഥിതികമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരസ്യമായി തള്ളിപറഞ്ഞ് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്

ഇടുക്കി : കേരളം വീണ്ടും ഒരു പ്രളയത്തിനും, മണ്ണിടിച്ചിലിനും സാക്ഷ്യം വഹിക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. അതിനു കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മുന്‍ഗണനയുള്ള പ്രദേശങ്ങളില്‍ ആണ് മണ്ണിടിച്ചില്‍ സംഭവിച്ച് ദുരന്തം ഉണ്ടായത്. യു.പി.എ സര്‍ക്കാര്‍ ആയിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചതും. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും പുനഃപരിശോധിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുമ്പോള്‍ ഇടുക്കി എം.പി കഴഞ്ഞ ദിവസം തൊടുപുഴയില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി, കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മതിയെന്നാണ് ഡീന്‍ പരസ്യമായി പറഞ്ഞിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുന്നതിനിടെയാണ് ഡീന്‍ കൂര്യാക്കോസ് ഇതിനെ പരസ്യമായി ഇപ്പോഴും തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ എംപിയുടെ നിലപാട് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിവാദമായിരിക്കുകയാണ്.

കെ.പി.സി.സി യെ മറികടന്നുകൊണ്ടുള്ള പരസ്യപ്രഖ്യാപനമാണ് ഡീനിനെ വെട്ടിലാക്കിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിരവധി മലയോര കര്‍ഷകര്‍ താമസിക്കുകയും, കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്, ആ പ്രദേശങ്ങള്‍ ഹോട് സ്‌പോട്ട് ആക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ പിന്നീട് വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഉള്ളവരെ പുനരധിവസിപ്പിക്കാന്‍ നേരെത്തെ നടപടി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടായ ദുരന്തം ഉണ്ടാവില്ലായിരുന്നു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മലയോര കര്‍ഷകരുടെ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് ക്വാറികളെ സംരക്ഷിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമാണ്.

റിപ്പോര്‍ട്ട് മുന്‍പ് ചര്‍ച്ച ചെയ്ത് തള്ളിയതാണ്, ഇതിന് പകരം കൊണ്ടുവന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നും കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ റിപ്പോര്‍ട്ട് ഇറക്കി കര്‍ഷകരുടെ ആശങ്ക അകറ്റണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: